പൊലീസ് ക്യാമറയില്‍ നോക്കി അശ്ലീലം കാട്ടിയ ഡ്രൈവര്‍ക്ക് എട്ടുമാസം തടവ്
ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് പൊലീസിന്റെ സ്പീഡ് ക്യാമറയെ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവര്‍ക്ക് തടവുശിക്ഷ. ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക് ഷെയറിലാണ് സംഭവം. ഇയാളെ എട്ടുമാസം തടവിനാണ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ഒരു കമ്പനി ഡയറക്ടറായ ടിമോത്തി ഹില്‍ എന്ന 67-കാരനാണ് ഈ വിരുതന്‍. ഇയാള്‍ തന്റെ റേഞ്ച് റോവറിലിരുന്ന് മൂന്നു തവണയാണ് അശ്ലീല ആംഗ്യകാണിച്ചത്. ഈ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
പൊലീസിനെ കബളിപ്പിക്കാനായി ലേസര്‍ ക്യാമറയും ഇയാള്‍ വാഹനത്തില്‍ ഘടിപ്പിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. വാഹനത്തില്‍ ലേസര്‍ ജാമറുണ്ടെന്നു മനസിലാക്കിയ പൊലീസ് പരിശോധനയ്ക്ക് സമീപിച്ചെങ്കിലും ജാമര്‍ ഇയാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha