ഒന്ന് മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ മക്കള്‍ പോലും അമ്മയെ തിരിച്ചറിഞ്ഞില്ല!!!
പലരും പലതരം മാറ്റങ്ങള്‍ നടത്തുന്ന മെയ്ക്ക് ഓവറുകളുടെ കാലമാണ് ഇത്. മുടിയുടെ സ്റ്റൈലിലുള്ള ചെറിയ മാറ്റംപോലും ഒരാളുടെ രൂപത്തെയാകമാനം മാറ്റിക്കളയും. ചിലപ്പോള്‍ തലമുടിയില്‍ പരീക്ഷണം നടത്തിയാല്‍ ആളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേക്കാം.
അത്തരത്തിലുള്ള ഒരു രസകരമായ വിഡിയോയാണിത്. ഒരമ്മ ഒന്ന് മുടിവെട്ടിയതേയുള്ളൂ സ്വന്തം മക്കള്‍ പോലും അമ്മയെ തിരിച്ചറിഞ്ഞില്ല. നാലു വര്‍ഷങ്ങളായി മുടി മുറിക്കുകയോ മുടിയില്‍ കാര്യമായ പരീക്ഷണങ്ങള്‍ നടത്തുകയോ ചെയ്യാതിരുന്ന ഒരമ്മ ഒന്നു മുടി മുറിച്ച് സ്റ്റൈലത്തിയായതോടെ സ്വന്തം മക്കള്‍ പോലും കക്ഷിയെ തിരിച്ചറിയാതെയായി.
നല്ല ചുരുണ്ടുനീണ്ട മുടിയായിരുന്നു ആ അമ്മയുടേത്. സലൂണില്‍ പോയി മുടിയുടെ തുമ്പൊന്നു മുറിച്ച്, ചുരുളന്‍ മുടിയെ നല്ല സട്രെയ്റ്റന് ചെയ്തു നേരെയാക്കുക മാത്രമേ ആ അമ്മ ചെയ്തുള്ളൂ. തന്റെ പെണ്മക്കളെ ഇത്തരം രൂപമാറ്റത്തിലൂടെ ഇവര്‍ ഇങ്ങനെ സ്ഥിരമായി പറ്റിക്കാറുണ്ടായിരുന്നത്രേ. തന്റെ ഈ പുത്തന്‍ ലുക്കില്‍ ഇളയ ആണ്‍കുട്ടികളുടെ റിയാക്ഷന് അറിയാനുള്ള കൗതുകത്തിലാണ് അമ്മ ഇതൊക്കെ റെക്കോര്‍ഡും ചെയ്തു.
സൂപ്പര്‍ മെയ്ക്ക് ഓവറിലെത്തിയ അമ്മയെ ആലുവാ മണപ്പുറത്ത് വച്ചുകണ്ട പരിചയം പോലും ഇഴഞ്ഞുനടക്കുന്ന ഇളയ മകന് കാണിച്ചില്ല. അമ്മയാണൊന്നൊക്കെ പലകുറി പറഞ്ഞുനോക്കിയിട്ടും നോ രക്ഷ. അപ്പോള്‍ ദേ വരുന്നു അടുത്ത മകന്, അവനും അമ്മയെ തിരിച്ചറിയുന്നേയില്ല.
മൂത്ത പെണ്മക്കള് വിളിച്ചു പറയുന്നുണ്ട് അമ്മയാണിതെന്നൊക്കെ.. എന്നാല്‍ ശബ്ദം കേട്ടിട്ട് അമ്മയാണെന്ന് തോന്നി ഒന്ന് സംശയിച്ചെങ്കിലും അവനും അമ്മയോടടുക്കുന്നേയില്ല. ഒരു ഉമ്മ ചോദിച്ചിട്ടുപോലും മടിച്ചുമടിച്ചാണവന് നല്‍കുന്നത്. ഇതാരാപ്പാ എന്ന സംശയത്തോടെ തുറിച്ചുനോക്കുക മാത്രമാണ് ആണ്‍കുട്ടികള്‍ രണ്ടുപേരും.
https://www.facebook.com/Malayalivartha