ഇത് പിറന്നാള്‍ കേക്കാണോ അതോ പിറന്നാള്‍ കോടിയോ..?
ആദ്യത്തെ കണ്‍മണിയുടെ പിറന്നാള്‍ ആഘോഷത്തിന് അവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള ഒരു ഉടുപ്പ് വാങ്ങി നല്‍കാന്‍ പറ്റിയില്ലെങ്കില്‍, ആ വിഷമം പെട്ടെന്നൊന്നും മാറില്ല.നീല നിറത്തിലുള്ള ഒരു പിറന്നാള്‍ ഉടുപ്പ് തേടി ഒരു അമ്മയും മകളും ഒരുപാട് അലഞ്ഞു. നല്ല സുന്ദരന്‍ ഒരു ഗൗണ്‍ ആയിരുന്നു അമ്മയുടെ മനസ്സില്‍. എന്നാല്‍ എത്ര അന്വേഷിച്ചിട്ടും എത്ര കടകള്‍ കയറിയിറങ്ങിയിട്ടും വിചാരിച്ചപോലെ മനോഹരമായ ഒരു ഗൗണ്‍ ലഭിച്ചില്ല. അവസാന നിമിഷം ഒരു ഉടുപ്പങ്ങ് വാങ്ങി. ഇഷ്ടമായില്ല എങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചു.
അബുദാബിയില്‍ താമസമാക്കിയ ശ്രുതി നിഷാന്ത് എന്ന അമ്മയാണ്, മകള്‍ തമന്നയുടെ പിറന്നാളിന് താന്‍ ആഗ്രഹിച്ച പിറന്നാള്‍ ഉടുപ്പ് കിട്ടാത്തതിന്റെ സങ്കടം എങ്ങനെ തീര്‍ക്കും എന്നു വിചാരിച്ച് ആശങ്കപ്പെട്ടത്. ഏതായാലും തമന്നകുട്ടിയുടെ പിറന്നാള്‍ ഇങ്ങെത്തി. വിചാരിച്ച പോലത്തെ വസ്ത്രം കിട്ടിയില്ല എന്ന് കരുതി അങ്ങനെ വെറുതെ ഇരിക്കാന്‍ പറ്റുമോ?
കേക്ക് മേക്കര്‍ ആയ ശ്രുതി നേരെ അടുക്കളയിലേക്ക് പോയി താന്‍ ആഗ്രഹിച്ച പിറന്നാള്‍ ഉടുപ്പിന്റെ മാതൃകയിലുള്ള ഒരു കിടിലന്‍ കേക്കുണ്ടാക്കി. ആഗ്രഹിച്ച ഉടുപ്പിന്റെ അതെ നിറത്തില്‍, അതെ തരത്തില്‍ ഒരു കിടിലന്‍ പിറന്നാള്‍ കേക്കുണ്ടാക്കി ആ വിഷമം മാറ്റി ഈ അമ്മ. പല തരത്തിലുള്ള കേക്കുകള്‍ ഉണ്ടാക്കുമെങ്കിലും കൂട്ടത്തില്‍ ഏറ്റവും മനോഹരമായത് 'അമ്മ തന്റെ പിറന്നാളിന് ഉണ്ടാക്കിയ കേക്ക് ആണ് എന്ന് മകള്‍ പറയുന്നു.
'അമ്മ തനിക്ക് വേണ്ടി ഉണ്ടാക്കിയ കേക്ക് കണ്ട് കുഞ്ഞു തമന്ന അമ്പരന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ. കേക്ക് ആണോ ഗൗണ്‍ ആണോ അതെന്നു ആര്‍ക്കും സംശയം തോന്നി പോകും. സ്‌ട്രോബെറി, ചോക്കലേറ്റ്, വാനില എന്നിങ്ങനെ മൂന്നു ലെയറുകളിലായാണ് കേക്ക് നിര്‍മിച്ചത്. നല്ല സുന്ദരന്‍ നീല ഗൗണിന്റെ രൂപമായിരുന്നു കേക്കിന്.
പിറന്നാള്‍ ആഘോഷത്തിലെ താരവും ഈ കേക്കുടുപ്പ് തന്നെയായിരുന്നു. 'അമ്മ തയ്യാറാക്കിയ രുചി അമ്മയെ പോലെ തന്നെ ഏറെ ഇഷ്ടമായി തമന്നക്ക് . വര്‍ഷങ്ങളായി കേക്ക് നിര്‍മാണ രംഗത്ത് സജീവമാണ് ശ്രുതി നിഷാന്ത്.
https://www.facebook.com/Malayalivartha