അന്റാര്‍ട്ടിക്കകാരന്‍ പെന്‍ഗ്വിന് റെക്കാര്‍ഡ്! ഒരു തവണ ഡൈവ് ചെയ്തിട്ട് ഏറ്റവും കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ കഴിഞ്ഞതിന്റെ പഴയ റെക്കോര്‍ഡ് തിരുത്തി !
32 .2 മിനിറ്റ് സമയം വെള്ളത്തിനടിയില്‍ ചെലവഴിച്ച ഒരു പെന്‍ഗ്വിന്‍ ഏറ്റവും കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ കിടന്നതിന്റെ പഴയ റെക്കോര്‍ഡ് സമയം 5 മിനിറ്റ് മെച്ചപ്പെടുത്തി. 2013-ല്‍ ശാസ്ത്രജ്ഞന്മാര്‍ ടാഗ് ചെയ്ത 20 പെന്‍ഗ്വിനുകളില്‍ ഒന്നായ ഈ എമ്പറര്‍ പെന്‍ഗ്വിന്‍ അന്റാര്‍ട്ടിക്കക്കാരനാണ്.
ഭക്ഷണത്തിനായി വളരെ അധികം സമയം വെള്ളത്തിനടിയില്‍ ചെലവഴിയ്ക്കുന്ന സ്വഭാവം ഉള്ളവയാണ് എമ്പറര്‍ പെന്‍ഗ്വിനുകള്‍.ന്യൂസിലാന്റിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്‌ഫെറിക് റിസേര്‍ച്ചിലെ ഡോക്ടര്‍ കിം ഗോയേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പെന്‍ഗ്വിന്റെ ഈ ഡൈവ് റെക്കോര്‍ഡ് ചെയ്തത്.
2013 മാര്‍ച്ചു മുതല്‍ ആ വര്‍ഷാവസാനം വരെയും ഗവേഷകര്‍ ഈ പെന്‍ഗ്വിനുകളില്‍ ഘടിപ്പിച്ച ട്രാക്കറുകള്‍ ഒരു കേടും കൂടാതെ നിലനിന്നു.ആ കാലത്തിനിടയില്‍ 96000 ഡൈവുകളാണ് അവര്‍ റെക്കോര്‍ഡ് ചെയ്തത്. ഇതിനു മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ട പെന്‍ഗ്വിന്‍ ഡൈവുകളില്‍ കൂടിയ സമയം 27.6 മിനിറ്റ് ആയിരുന്നു.
ഗവേഷകര്‍ ട്രാക്ക് ചെയ്ത 20 പെന്‍ഗ്വിനുകളില്‍ 11 പേര്‍ പഴയ റെക്കോര്‍ഡ് സമയത്തേക്കാള്‍ കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ ചെലവിട്ടിരുന്നു. ഡൈവ് ചെയ്തതിനു ശേഷം ഇത്ര അധികം സമയം വെള്ളത്തിനടിയില്‍ തന്നെ ഇവ ചെലവഴിയ്ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇതുവരെയും ഗവേഷകര്‍ക്കായിട്ടില്ല.
കനത്ത ഐസ് പടലത്തിനടിയില്‍ നിന്ന് ഒന്ന് ഉയര്‍ന്നു വന്ന് തല പുറത്തേയ്ക്ക് നീട്ടിയിട്ടു പിന്നെയും മുങ്ങാന്‍ അവ ശ്രമിയ്ക്കുന്നുണ്ടാവുമെന്നും എന്നാല്‍ ഐസ് പാളികള്‍ക്കിടയില്‍ വിള്ളലുകള്‍ കണ്ടെത്താനാവാത്തത് മൂലമാവണം അവ ഇങ്ങനെ മുങ്ങി കിടക്കുന്നതെന്നുമാണ് അവരുടെ വിശദീകരണം.എമ്പറര്‍ പെന്‍ഗ്വിനാകട്ടെ ഒരു എട്ടു മിനിറ്റില്‍ കൂടുതല്‍ വെള്ളത്തിനടിയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണത്രെ.
ജേണല്‍ ഓഫ് മറൈന്‍ ഇക്കോളജി പ്രോഗ്രസ്സ് സീരിസിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha