ഈ കല്ലുകൊണ്ടുള്ള മത്സരം ഗുരുത്വാകര്‍ഷണ നിയമത്തിനു വെല്ലുവിളി
കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ വളരെ വ്യത്യസ്തമായൊരു മത്സരം നടന്നു. മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് വിദഗ്ധരായ ശില്‍പ്പികളായിരുന്നു. ശില്‍പ്പങ്ങള്‍ നിര്‍മിക്കുന്നതായിരുന്നു മത്സരം.
പക്ഷെ അതിന് ഉപയോഗിക്കാന്‍ കഴിയുന്ന വസ്തു കല്ലുകള്‍ മാത്രമാണ്. വെറുതെ നിലത്തുകിടക്കുന്ന കല്ലുകള്‍ പെറുക്കിക്കൂട്ടിവച്ച് ശില്‍്പ്പങ്ങള്‍ ഉണ്ടാക്കണം. യാതൊരുവിധ ആയുധങ്ങളും ഉപയോഗിക്കാനും പാടില്ല. മത്സരത്തിനെത്തിയ 30 പേരും മനോഹരമായ ശില്‍പ്പങ്ങള്‍ തന്നെ കല്ലുകള്‍ പെറുക്കിക്കൂട്ടിവച്ച് ഉണ്ടാക്കി.
ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്ക,സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എഡിന്‍ബര്‍ഗിനു സമീപത്തെ ഒരു ബീച്ചിന്റെ പരിസരത്തുനിന്നു പെറുക്കിയ കല്ലുകള്‍ കൊണ്ടാണ് ഇവരെല്ലാവരും ശില്‍പ്പങ്ങള്‍ നിര്‍മിച്ചത്.
ഗുരുത്വാകര്‍ഷണ നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ശില്‍പ്പങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെട്ടു. സ്‌പെയിനില്‍ നിന്നെത്തിയ പെട്രോ ഡ്യൂറനാണ് ഇത്തവണത്തെ വിജയി. കഴിഞ്ഞ വര്‍ഷമാണ് എഡിന്‍ബര്‍ഗില്‍ ഇത്തരത്തിലൊരു മത്സരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha