തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ 'കഴുത'ക്കും ഹാള്‍ടിക്കറ്റ്; ജമ്മു കശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ നടപടി വിവാദത്തില്‍
ജമ്മു-കാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ ഇത്തവണ കഴുതക്കും ഹാള്‍ടിക്കറ്റ് ലഭിച്ചു. മൂന്നു വര്‍ഷം മുന്‍പ് പശുവിന് ഹാള്ടിക്കറ്റയച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ് ബോര്‍ഡ്.
'കച്ചൂര്‍ ഖര്' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സംഭവം.
ഇത് അധികൃതര്‍ പരിശോധിച്ചിട്ടില്ലെന്നതും ചിത്രങ്ങളില്‍ തന്നെ വ്യക്തമാണ്. ജമ്മു സര്‍വീസ് ബോര്‍ഡിന്റെ ഹാള്‍ ടിക്കറ്റ് പിഴവിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോടു ട്രോളാണ്.
അബദ്ധം പുറത്തുവന്നിട്ടും സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015-ല്‍ സമാനമായ രീതിയില്‍ പശുവിന് ഹാള്‍ ടിക്കറ്റ് അനുവദിച്ചത് ഏറെ വിവാദമായിരുന്നു. 'ബൗണ് പശു' എന്നര്‍ഥമുള്ള കാച്ചിര് ഗാവ് എന്ന പേരിലാണ് പശുവിന് ജമ്മു കാശ്മീര്‍ പ്രഫഷണല്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ബോര്‍ഡ് ഹാള്‍ ടിക്കറ്റ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha