ട്യൂബ് വീടുകള്‍: നാളെയുടെ താരങ്ങള്‍
വീട് വയ്ക്കാന്‍ സ്ഥലമില്ലാതെ ആയതോടെ ലോകം ഫ്‌ളാറ്റിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചു. ഇനി ഫ്‌ളാറ്റിനും സ്ഥലമില്ലാതെ വന്നാലോ? അതിനുള്ള ഉത്തരമാണ് ഹോങ്കോങ്ങിലെ ട്യൂബ് വീടുകള്‍. സ്ഥല പരിമിതി പരിഹരിക്കുമെന്ന് മാത്രമല്ല പോക്കറ്റ് കാലിയാക്കാതെ എങ്ങനെ വീട് നിര്‍മിക്കാമെന്നതിനുള്ള ഉത്തരം കൂടിയാണ് ട്യൂബ് വീടുകള്‍.
കോണ്‍്ക്രീറ്റ് വാട്ടര്‍ പൈപ്പുകളെയാണ് വീടാക്കിമാറ്റുന്നത്. ജെയിംസ് ലോ സൈബര്‍ ടെക്ച്ചര്‍ എന്ന കമ്പനിയാണ് ഈ മൈക്രോ വീടുകളുടെ ഉപജ്ഞാതാക്കള്‍. 5 മീറ്ററാണ് ഈ ട്യൂബ് വീടുകളുടെ നീളം 2.1 മീറ്റര്‍ വ്യാസമാണ് അകത്തളങ്ങള്‍ക്ക് ഉള്ളത്. 100 മുതല്‍ 120 സ്‌ക്വയര്‍ഫീറ്റ് വരെയാണ് ട്യൂബ് വീടുകളുടെ വിസ്തീര്‍ണം. മടക്കിവയ്ക്കാവുന്ന ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ്, ബാത്ത് റൂം എന്നിവ ഉള്‍പ്പെടെ അത്യാവശ്യ സൗകര്യങ്ങള്‍ക്കുള്ള സ്ഥലം ഉണ്ട് ഓരോ പൈപ്പിനും ഏകദേശം 20 ടണ്‍ ഭാരം വരും.
ചെറുതായതുകൊണ്ട് കെട്ടിടങ്ങള്‍ക്കിടയിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ഇതിനെ എളുപ്പത്തില്‍ സ്ഥാപിക്കാനും സാധിക്കും. 2017-ല്‍ പ്രചാരത്തില്‍ വന്ന കുഞ്ഞന്‍ ട്യൂബ് വീടുകളാണ് ഇപ്പോള്‍ ഹോങ്കോങ്ങിലെ താരങ്ങള്‍.
ആഢംബരം കാണിക്കാനുള്ളതാണ് വീടെന്നാണ് നിങ്ങളുടെ സങ്കല്‍പമെങ്കില്‍ പൈപ്പ് വീടിനെ മറന്നേക്കു.. ഉറങ്ങാനും വിശ്രമിക്കാനും മാത്രമുള്ള ഇടമാണെങ്കില്‍ പൈപ്പ് വീടിനെ ആരും ഇഷ്ടപ്പെടും.
https://www.facebook.com/Malayalivartha