കരടിക്കുഞ്ഞിന് ശസ്ത്രക്രിയ, കെണിയില്‍ കുടുങ്ങി കേടുവന്ന കൈപ്പത്തി നീക്കം ചെയ്തു
ഇന്‍ഡോനേഷ്യയിലെ ബോര്‍ണിയോ ഐലന്‍ഡിലെ ഒരു റബര്‍ തോട്ടത്തില്‍ നിന്നും പിടികൂടിയ പെണ്‍കരടിക്കുഞ്ഞിനെ തിരികെ കാട്ടില്‍ വിട്ടു. റബ്ബര്‍ തോട്ടത്തില്‍ വന്യ മൃഗങ്ങളെ പിടികൂടാന്‍ വച്ചിരുന്ന കെണിയില്‍ കൈ പെട്ട് കുരുങ്ങി കിടക്കുകയായിരുന്ന കരടികുഞ്ഞ് അതിലെ കടന്നു പോയ ജോലിക്കാര്‍ക്ക് നേരെ കൈവീശിക്കാട്ടി ശ്രദ്ധ ആകര്‍ഷിച്ചാണ് താന്‍ അകപ്പെട്ടു കിടക്കയാണെന്ന് അവരെ അറിയിച്ചത്.
കെണിയില്‍ നിന്നും അതിനെ വിടുവിച്ചെടുക്കാന്‍ ചാരിറ്റി വര്‍ക്കേഴ്‌സിന് കഴിഞ്ഞെങ്കിലും കെണിയില്‍ കുടുങ്ങി എറെ നേരം കിടന്ന ഇടതു കൈപ്പത്തിയ്ക്ക് കേടുവന്നു കഴിഞ്ഞതിനാല്‍ അത് മുറിച്ചു മാറ്റേണ്ടി വന്നു.ജെജെക് പുലങ് ഫൗണ്ടേഷനിലെ തൊഴിലാളികളാണ് കരടികുഞ്ഞിനെ മോചിപ്പിച്ചത്.
അവരുടെ സഹോദര സ്ഥാപനമായ ഫോര്‍ പോസ് എന്ന റെസ്‌ക്യൂ സെന്ററില്‍ എത്തിച്ച് ചികിത്സ നടത്തുകയായിരുന്നു. അവിടെ വച്ചാണ് ശസ്ത്രക്രിയയിലൂടെ കൈ മുറിച്ചു മാറ്റിയത്. തുടര്‍ന്ന് എട്ടു ദിവസത്തോളം പുറത്തുള്ള ഒരു കൂട്ടില്‍ പാര്‍പ്പിച്ചു പരിചരിച്ചു വരികയായിരുന്നു. അവിടത്തെ സ്റ്റാഫ് കരടിക്കുഞ്ഞിന് ഒരു പേരും ഇട്ടു; ബേലിയ
അവളുടെ കൈയ്യിലെ പരിക്ക് തീര്‍ത്തും ഭേദമായി കഴിഞ്ഞപ്പോള്‍ അവളെ കണ്ടു കിട്ടിയ സ്ഥലത്ത് തന്നെ അവര്‍ തിരികെ കൊണ്ട് വിട്ടു. രണ്ടര വയസ്സ് പ്രായമേ കരടിയ്ക്കുള്ളൂ എന്നതിനാല്‍ അവളുടെ മുറിവുണങ്ങാനും ആ കൈ ഇല്ലാതെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിയ്ക്കുവാനും പെട്ടെന്ന് ശീലിച്ചു കൊള്ളുമെന്നും അത് കൊണ്ട് അവളുടെ ഭാവിയ്ക്കു വലിയ പ്രശ്‌നമൊന്നും ഇല്ലെന്നും ഫോര്‍ പോസിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായ ക്ലെയര്‍ ലാ ഫ്രാന്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha