ഹില്ട്ടണ് മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഉണ്ട്!
ട്വിറ്ററില്‍ പ്രശസ്തനായ സ്രാവിനെ ഒരു പുതിയ സ്ഥലത്ത് കണ്ടെത്തി.ഫ്‌ളോറിഡയുടെ ഭാഗത്തുള്ള മെക്‌സിക്കന്‍ ഉള്‍ക്കടലിലാണ് ഇതിനെ കണ്ടത് . 12 .5 അടി നീളവും 1326 പൗണ്ട് തൂക്കവുമുള്ള ഈ വെളുത്ത സ്രാവിന് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര് ഹില്‍ട്ടണ്‍ എന്നാണ്. 2017 മാര്‍ച്ചിലാണ് ഈ സ്രാവിനെ ശാസ്ത്രജ്ഞര്‍ ടാഗ് ചെയ്തത്. ഷാര്‍ക് റിസര്‍ച്ച് ഓര്‍ഗനൈസഷന്‍ ആയ ഓഷ്യാര്‍ച് ആണ് ഇതിനെ ടാഗ് ചെയ്തതെന്ന് പെന്‍സകോള ന്യൂസ് ജേണല്‍ പറയുന്നു.
1326 പൗണ്ട് എന്നൊക്കെ പറയുമ്പോള്‍ അതൊരു ഭീകര സ്രാവാണെന്ന് തോന്നുമെങ്കിലും ടണ്‍ കണക്കിന് ഭാരമുള്ള സ്രാവുകള്‍ ഉണ്ടെന്ന് അറിയുമ്പോള്‍ ഇതിനു നിസ്സാര വലിപ്പമേ ഉള്ളൂ എന്ന് മനസ്സിലാകും. (2000 പൗണ്ട് ആണ് ഒരു ടണ്‍ ). കണ്‍സര്‍വേഷന്‍ ഗ്രൂപ്പുകാരായ ഓഷ്യാനയുടെ അഭിപ്രായ പ്രകാരം ഭീമാകാരമുള്ള മറ്റു സ്രാവുകളെക്കാളും ട്വിറ്റര്‍ അനുയായികള്‍ ഉള്ളത് അവയോളം വലിപ്പമില്ലാത്ത ഹില്‍ട്ടനാണത്രെ. ഹില്‍ട്ടണ് 29000 ട്വിറ്റര്‍ ഫോളോവെഴ്സ് ഉണ്ടത്രേ.
ഹില്‍ട്ടന്റെ പിന്‍ചിറക് കടല്‍വെള്ളത്തിന്റെ ഉപരിതലത്തില്‍ വന്നാല്‍ ഉടനെ തന്നെ ഹില്‍ട്ടന്റെ ട്രാക്കറില്‍ നിന്നും ഒരു സിഗ്‌നല്‍ റിസേര്‍ച്ചര്‍മാരുടെ അടുക്കല്‍ എത്തും.സൗത്ത് കരോളിനയിലുള്ള ഹില്‍ട്ടണ്‍ ഹെഡില്‍ വച്ചാണ് അവനെ ആദ്യമായി പിടിയിലാക്കിയത് എന്നതിനാലാണ് അവന് ആ പേരിട്ടത് എന്ന് ഗവേഷകര്‍ അറിയിച്ചു.
ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലോട്ടൊന്നും ഇത് വരെ ഹില്‍റ്റണ്‍ യാത്ര നടത്തിയതായി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഗവേഷകര്‍ ഇത്തവണ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ വച്ച് അവന്റെ ട്രാക്കറില്‍ നിന്നുള്ള പിംഗ് ശബ്ദം കേട്ടപ്പോള്‍ അതിശയിച്ചു പോയി. ഉടനെ തന്നെ ഒഷ്യാര്‍ച്ച് അത് അറിയിച്ചു കൊണ്ട് ഫേസ്ബുക് പോസ്റ്റിട്ടു.
ഹില്‍ട്ടന്റെ സഞ്ചാര സ്ഥലങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു മാപ്പും അതോടൊപ്പം അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൊക്കേഷനുകള്‍ നേര്‍രേഖകള്‍ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് ഹില്‍ട്ടണ്‍ സഞ്ചരിച്ചത് അത് പോലെ നേര്‍രേഖയില്‍ ആകണമെന്നില്ല എന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ഫ്‌ളോറിഡയുടെ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കു ഭാഗത്തേയ്ക്ക് യാത്ര ചെയ്ത് എത്തിയ സ്ഥലം രേഖപ്പെടുത്തിയിരിയ്ക്കുന്നത് കരയിലൂടെയാണ്. അതിന് ഹില്‍ട്ടണ്‍ കരയില്‍ കൂടി സഞ്ചരിച്ചു എന്ന് അര്‍ത്ഥമാകുന്നില്ല എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
പക്ഷെ സോഷ്യല്‍ മീഡിയക്കാരുടെ കണ്ണ് വെട്ടിച്ചു ഇതൊക്കെ പോസ്റ്റ് ചെയ്യാം എന്ന് വിചാരിയ്‌ക്കേണ്ട. ഈ വിശദീകരണമൊക്കെ കൊടുക്കുന്നതിനു മുന്‍പ് തന്നെ അവര്‍ അത് കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 'കരസ്രാവിനെ' കുറിച്ച് തമാശകളും അവര്‍ ഇറക്കുകയും ചെയ്തു. ഹില്‍ട്ടണ്‍ ഫ്‌ളോറിഡയുടെ പടിഞ്ഞാറ് നിന്നും കിഴക്കു എത്തിയത് ഹിച്ച് ഹൈക്ക് ചെയ്തായിരുന്നു എന്നൊക്കെയാണ് കമന്റ്. (വാഹനത്തില്‍ ലിഫ്റ്റ് നേടി യാത്ര ചെയ്യുന്നതിനെയാണ് ഹിച് ഹൈക്കിങ് എന്ന് പറയുന്നത്).
https://www.facebook.com/Malayalivartha