മക്കളെ കരയിക്കാന്‍ ഏല്‍പ്പിക്കുന്ന മാതാപിതാക്കള്‍; ജപ്പാന്‍കാരുടെ 'ക്രൈയിംഗ് സുമോ' ആചാരം
തന്റെ കുഞ്ഞുങ്ങള്‍ കരഞ്ഞുകാണാന്‍ ഏതെങ്കിലും മാതാപിതാക്കള്‍ ആഗ്രഹിക്കുമോ? എന്നാല്‍ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്. കാണണമെങ്കില്‍ ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗിലെത്തണം.
സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക. ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് 'െ്രെകയിംഗ് സുമോ' എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160-ഓളം കുട്ടികളാണ് ഓരോ വര്‍ഷവും ഈ ആചാരത്തില്‍ പങ്കാളികളാകുന്നത്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ആചാരമാണ് ഇത്.
ഗുസ്തിക്കാര്‍ കരയിപ്പിക്കുന്നതോടെ കുട്ടികള്‍ ഭാവിയില്‍ ശക്തന്‍മാരായിത്തീരുമെന്നും അവരിലെ തിന്മ വിട്ടകലുമെന്നുമാണ് ജപ്പാന്‍കാരുടെ വിശ്വാസം. കുട്ടികളെ മുകളിലേക്ക് ഉയര്‍ത്തിയും താഴ്ത്തിയും കരയിപ്പിക്കലാണ് മത്സരത്തില്‍ ഗുസ്തിക്കാര്‍ ചെയ്യുന്നത്.
കുട്ടികള്‍ കരഞ്ഞു തുടങ്ങുന്നതോടെ തടിയന്മാരായ ഗുസ്തിക്കാര്‍ ചിരിച്ചും തുടങ്ങും. കുട്ടികളുടെ ഈ കരച്ചില് അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്നാണ് വിശ്വാസം. മാത്രമല്ല ഇതു ദൈവം കേള്‍ക്കുകയും ചെയ്യുമത്രേ. ജപ്പാനില്‍ പല ക്ഷേത്രങ്ങളിലും ഈ ആചാരം അനുഷ്ഠിച്ചുപോരുന്നുണ്ട്. നറുക്കെടുപ്പിലൂടെയാണ് കരയാനുള്ള കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുന്നത്.
https://www.facebook.com/Malayalivartha