കല്യാണക്കുറിയിലും കോമഡി ചാലിച്ച് ബിബിന്‍ ജോര്‍ജ്
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു.
കോമഡി രൂപത്തില്‍ തയ്യാറാക്കിയ ബിബിന്റെ വിവാഹക്കുറിയാണ് ഏറ്റവും രസകരം. നര്‍മ്മത്തിന്റെ മോമ്പൊടിയുള്ള തന്റെ സിനിമകള്‍ പോലെ തന്നെയാണ് ബിബിന്‍ കല്യാണക്കുറിയും തയ്യാറാക്കിയിരിക്കുന്നത്.
സംവിധായകന് സിദ്ദിഖിനാണ് ബിബിന്‍ കല്യാണക്കുറി ആദ്യമായി നല്കിയതും ക്ഷണിച്ചതും. ടെലിവിഷന്‍ കോമഡികളില്‍ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈടെല്ലിന്റെ ഉദ്ഘാടനസമയത്തായിരുന്നു ബിബിന്‍ വിവാഹക്കാര്യം അറിയിച്ചത്.
മേയ് 20-നാണ് വിവാഹം. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു.
https://www.facebook.com/Malayalivartha