പഞ്ചാബി രാജ്ഞി ജിന്ദ് കൗറിന്റെ സ്വര്ണകമ്മലിന് 1.6 കോടി രൂപ ലേലത്തുക
പഞ്ചാബിലെ അവസാന സിക്ക് രാജാവിന്റെ അമ്മ മഹാറാണി ജിന്ദ് കൗറിന്റെ സ്വര്‍ണക്കമ്മല്‍ ലണ്ടനില്‍ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയത് 1.6 കോടി രൂപ.
പഞ്ചാബിലെ ഇവരുടെ കൊട്ടാരത്തില്‍ അതിക്രമിച്ചുകടന്ന ബ്രീട്ടീഷ് സൈന്യം 1846-ലാണ് മഹാറാണിയുടെ ആഭരണങ്ങളെല്ലാം ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോയത്.
കോഹിനൂര്‍ രത്നത്തിനും തിമൂര്‍ റൂബിക്കുമൊക്കെ ഒപ്പമായിരുന്നു ഇത്. പിന്നീട് ഇത് ലണ്ടനിലുള്ള ഒരു ചരിത്ര മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി വിലയ്ക്കാണ് ഈ കമ്മലുകള്‍ വിറ്റുപോയത്.
https://www.facebook.com/Malayalivartha