ഇനി മദ്യം മരത്തില്‍ നിന്നും!
2009 മുതലുള്ള, ജപ്പാന്‍സ് ഫോറസ്റ്ററി ആന്‍ഡ് ഫോറസ്‌ററ് പ്രോഡക്ടസ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുടെ ശ്രമങ്ങള്‍ വിജയം കാണുമെങ്കില്‍ പുതിയ രീതിയില്‍ തയ്യാറാക്കിയ ഒരു മദ്യം ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും. എഥനോള്‍ എന്ന പേരാണ് പുതിയ ഈ മദ്യത്തിന് നല്‍കാന്‍ ഗവേഷകര്‍ ഉദ്ദേശിയ്ക്കുന്നത്.
മരത്തിന്റെ തൊലിയില്‍ നിന്നും ഇവര്‍ ഉണ്ടാക്കുന്ന മദ്യത്തിന്റെ ഗുണമേന്മ,പഴമയ്ക്കായി മാസങ്ങളോളം ബാരലുകളില്‍ വച്ച് ഉണ്ടാക്കിയെടുക്കുന്ന മറ്റു മദ്യങ്ങളുടേതിന് സമാനമാണെന്നാണ് അവരുടെ അവകാശവാദം. 2021 -ഓടെ ഇത് വിപണിയില്‍ ലഭ്യമാക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
മരത്തിന്റെ തൊലി നന്നായി അരച്ച് കുഴമ്പു രൂപത്തിലാക്കിയതിനു ശേഷം സെല്ലുലോസിന്റെ വിഘടനത്തിലൂടെ ലഭിയ്ക്കുന്ന ഒരു സെല്ലുലൈസ് എന്‍സൈം ഉപയോഗിച്ച് ഇതിന്റെ ഹൈഡ്രോളിസിസ് നടത്തിയാണ് അതില്‍ നിന്നും പഞ്ചസാര വേര്‍തിരിയ്ക്കുന്നത്. ഈ പഞ്ചസാരയെ യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിയ്ക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ചൂടാക്കല്‍ പ്രക്രിയ ഒഴിവാക്കിയതിനാല്‍ , ഏത് മരത്തിന്റെ തൊലിയാണോ ഉപയോഗിച്ചത് ആ മരത്തിന്റെ രുചിയും മണവും മദ്യത്തില്‍ നിലനിര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി എന്നാണ് അവര്‍ പറയുന്നത്.
സെഡാര്‍, ബെര്‍ച്, ചെറി എന്നിങ്ങനെയുള്ള എല്ലാ മരങ്ങളില്‍ നിന്നും അതിന്റെ സത്ത് എടുത്ത് ഡിസ്റ്റില്‍ ചെയ്തും അല്ലാതെ വാറ്റിയുണ്ടാക്കിയപ്പോഴെല്ലാം തുല്യ അളവ് മദ്യം തന്നെയാണ് ലഭിച്ചത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 4 കിലോഗ്രാം സെഡാര്‍ മരത്തൊലിയില്‍ നിന്നും 3.8 ലിറ്റര്‍ മദ്യം ലഭിച്ചപ്പോള്‍ അതില്‍ ആല്‍ക്കഹോളിന്റെ അംശം 15 % ആയിരുന്നുവത്രെ. ധാന്യവും മുന്തിരിയും സംയോജിപ്പിച്ച് വൈന്‍ ഉണ്ടാക്കുമ്പോഴുള്ള ശതമാനക്കണക്കിന് തുല്യമായിരുന്നു ഇതത്രെ.
ഡിസ്റ്റില്‍ ചെയ്തുണ്ടാക്കിയ മദ്യത്തിനാണ് സ്വാദു കൂടുതല്‍ എന്ന് വിചാരിയ്ക്കുന്നവരും ടീം അംഗങ്ങളില്‍ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. വൃക്ഷഭാഗങ്ങളെ ഫെര്‍മെന്റേഷന് വിധേയമാക്കി ജൈവ ഇന്ധനം ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരുന്നുവെങ്കിലും ആ ഇന്ധനത്തില്‍ വിഷാംശം ഉണ്ടായിരുന്നതിനാല്‍ അവ ഉപേക്ഷിക്കുകയായിരുന്നു.
വൃക്ഷ ഭാഗത്തിന്റെ വിഘടനത്തിന് സള്‍ഫ്യൂരിക് ആസിഡോ ചൂടോ ഉപയോഗിയ്ക്കാത്തതിനാല്‍ ഈ മദ്യത്തിന് വൃക്ഷത്തിന്റെ തനതു സ്വാദ് നിലനിര്‍ത്തിക്കൊണ്ടു തന്നെ വിഷരഹിത മദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. രാജ്യത്തിലെ വനങ്ങളെയും തടികളെയും കുറിച്ച് പഠനം നടത്താന്‍ തന്നെ ഒരിയ്ക്കലും വളരെയേറെ ഉണ്ടെങ്കിലും അതിനിടയില്‍ പുതിയ ഒരു മദ്യം കണ്ടു പിടിയ്ക്കാന്‍ ഇടയായത് അസാധാരണമായ കാര്യമാണെന്ന് ഇന്‍സ്ടിട്യൂട്ടിലെ ഒരംഗമായ മഗാര പറഞ്ഞു.
സ്വകാര്യ മേഖലയുമായി ചേര്‍ന്ന് മദ്യം വിപണിയില്‍ എത്തിയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha