കേരളത്തില്‍ സിനിമാ താരങ്ങളുടെ മെഴുക് മ്യൂസിയം
സിനിമാ താരങ്ങളുടെ മെഴുക് മ്യൂസിയം എന്ന ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ യത്നിക്കുന്ന പത്തനംതിട്ട സ്വദേശി ഹരികുമാറിന്റെ പക്കല്‍ മെഴുകില്‍ തീര്‍ത്ത മമ്മൂട്ടിയും മോഹന്‍ലാലും ഒക്കെയുണ്ട്.
അവയെ കണ്ടാല്ആരുമറിയാതെ സൂപ്പര്‍ താരങ്ങള്‍ ഇവിടെ എത്തിയോ എന്ന് ഒറ്റ നോട്ടത്തില്‍ ആരും സംശയിച്ച് പോകും. അടുത്ത് എത്തി സൂക്ഷിച്ച് നോക്കിയാലും ഇവ പ്രതിമകളാണെന്ന് പെട്ടെന്ന് പിടികിട്ടില്ല.. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുഖങ്ങള്‍ അതേപടി. തലമുടി, മീശ, കണ്ണ് ചുണ്ടുകള്‍ എല്ലാം അതേപോലെ.. ഹരികുമാര്‍ എന്ന കലാകാരന്റെ അഞ്ച് കൊല്ലത്തെ പ്രയത്നമാണിത്.. ഓരോ മെഴുക് പ്രതിമയ്ക്കും ചെലവ് ഒന്നരലക്ഷം രൂപ..
കളിമണ്ണിലുണ്ടാക്കിയ മോഡ്യൂളില്‍ നിശ്ചിത താപത്തില്‍ മെഴുക് ഉരുക്കിയൊഴിച്ച് നിറം ചേര്‍ത്താണ് ശില്പ നിര്‍മ്മാണം.. മെഴുക് ഉണങ്ങും മുമ്പേ മുടിയും രോമവുമെല്ലാം വച്ച് പിടിപ്പിക്കും.. ഇവ കൂടാതെ ഷാരൂഖ് ഖാന്, രജനീകാന്ത്, എപിജെ അബ്ദുള്‍ കലാം എന്നിവരുടെ പ്രതിമകളും ഹരികുമാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha