മൂർഖൻ പാമ്പിന്റെ മുട്ടയിടൽ; വീഡിയോ വൈറൽ ആകുന്നു
കരയിൽ ജീവിക്കുന്ന പാമ്പുകളിൽ ഏറ്റവും അപകടകാരിയായ ഒരു ഇനമാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവ വളരെ പെട്ടെന്ന് പ്രോകോപിതരായി കടിക്കുകയും ഒരു തവണ കടിക്കുമ്പോൾ തന്നെ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി വിഷം ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇതിന്റെ മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങൾക്ക് പോലും മാരകമായ തോതിൽ വിഷം ഉണ്ടാവും.
ഇതാ ഇവിടെ മൂർഖൻ പാമ്പിന്റെ മുട്ടയിടൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു. അങ്ങ് ഒഡിഷയിലെ ഭുബനേശ്വറിലാണ് സംഭവം. ഒരു വീട്ടിൽ പതുങ്ങിയിരുന്ന മൂർഖനെ പാമ്പുപിടിത്ത വിദഗ്ധരെത്തി നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ഇവിടെ നിന്നും പിടിച്ച പാമ്പിനെ വനത്തിൽ കൊണ്ടുപോയി തുറന്നുവിടാൻ നോക്കിയപ്പോൾ പാമ്പ് മൂന്നു മുട്ടകൾ ഇട്ടതായി ശ്രദ്ധയിൽപെട്ടു. ഉടനെ തന്നെ ഇവർ ഒഡിഷ സ്നേക്ക് ഹെല്‌പ്‌ലൈനിലേക്ക് വിളിക്കുകയും സെക്രട്ടറി ശുഭേന്ദു മാലിക് പാമ്പിനെ കൊണ്ട് ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.
സ്നേക്ക് ഹെൽപ് ലൈനിന്റെ ഓഫിസിലെത്തിച്ച മൂർഖൻ പാമ്പിന് നിറയെ പേപ്പർ വിരിച്ച ഒരു പ്ലാസ്റ്റിക് ബോക്സിൽ സുരക്ഷിതമായി മുട്ടയിടാനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. എന്നാൽ അവിടെ എത്തുന്നതിനു മുൻപ് തന്നെ എട്ടോളം മുട്ടകൾ ഇട്ടു കഴിഞ്ഞിരുന്നു. ആകെ 23 മുട്ടകളാണ് മൂർഖൻ പാമ്പ് ഇട്ടത്. അതിൽ 15 എണ്ണം സ്നേക്ക് ഹെൽപ് ലൈനിന്റെ ഓഫീസിൽ എത്തിയശേഷം ഇട്ടതാണ്. സാധാരണ മുട്ടയിട്ടു ശേഷം പാമ്പു മുട്ടയുടെ പുറത്തു ഇരിക്കാരാണ് പതിവ്. അമ്പത്തിയെട്ടു ദിവസം കഴിഞ്ഞ് മുട്ട വിരിഞ്ഞു തുടങ്ങും. എന്നാൽ ഇവിടെ മുട്ടയിട്ടശേഷം പാമ്പിനെ വനത്തിൽ കൊണ്ട്പോയി തുറന്നു വിട്ടു. മുട്ടകളെ ഇൻക്യൂബേറ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. പത്തിവിടർത്തി ചുറ്റും കൂടിനിൽക്കുന്നവർക്കു നേരെ ചീറ്റിക്കൊണ്ടായിരുന്നു പാമ്പിന്റെ മുട്ടയിടീൽ. ഉച്ചത്തിൽ ചീറ്റുന്ന പാമ്പാണ് മൂർഖൻ. തന്റെ അടുത്തുള്ള ശത്രുവിനെ മാത്രമേ മൂർഖൻ കടിക്കാറുള്ളൂ എന്നതും ഈ വിഭാഗത്തിൽ പെട്ട പാമ്പുകളുടെ സവിശേഷതയാണ്.
https://www.facebook.com/Malayalivartha