ജെ.കെ. റൗളിംഗിനെ കാണണം, ആഗ്രഹമറിയിച്ച് കത്തയച്ച കാഷ്മീരി പെണ്‍കുട്ടിക്ക് റൗളിംഗ് മറുപടി നല്കി!
ഹാരി പോട്ടര്‍ നോവല്‍ ശ്രേണിയിലൂടെ ശ്രദ്ധേയയായ റൗളിംഗ് ലോകമെമ്പാടുമുള്ള കുട്ടികളുടെ ആരാധനാപാത്രമാണ്. റൗളിംഗിനെ കാണണമെന്ന ആവശ്യമുന്നയിച്ച കാഷ്മീരി പെണ്‍കുട്ടിക്ക് അവര്‍ മറുപടി നല്‍കിയതാണ് ഏറ്റവും പുതിയ കൗതുകം. ഹാജി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ കുല്‍സും എന്ന പന്ത്രണ്ടുകാരിക്കാണ് സാങ്കല്‍പിക ലോകത്തെ മായക്കാഴ്ചകള്‍ ഹാരി പോട്ടറിലൂടെ സമ്മാനിച്ച എഴുത്തുകാരിയെ കാണമെന്ന മോഹമുദിച്ചത്.
അതുകൊണ്ടുതന്നെ, തനിക്കു കാണമെന്ന ആഗ്രഹമുണ്ടെന്ന് അവള്‍ റൗളിംഗിനു കത്തെഴുതി. കാണാന്‍ എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടെന്ന കാര്യം അവള്‍ക്കറിയില്ല. ലക്ഷ്യം ഒന്നുമാത്രം; റൗളിംഗിനെ കാണുക.''ദൈവം ജെ.കെ. റൗളിംഗിനു ദീര്‍ഘായുസ് നല്കി അനുഗ്രഹിക്കട്ടെ, ഞാന്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരെ എനിക്ക് കാണാനുള്ളതാണ്'' കുല്‍്‌സും എഴുതി.
സബാഹ് ഹാജി ബാജി എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ കത്ത് റൗളിംഗിനു ട്വീറ്റ് ചെയ്തതിനൊപ്പം ഹിമാലയം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ''ഒരിക്കലെങ്കിലും റൗളിംഗിനെ കാണമെന്ന ആഗ്രഹവുമായി കുല്‍സും എന്ന പന്ത്രണ്ടുകാരി പെണ്‍കുട്ടി ഇവിടെ കാത്തിരിപ്പുണ്ട്; അതിനാല്‍ ഹാജി പബ്ലിക് സ്‌കൂളിലേക്കു സ്വാഗതം...'' കത്തിനൊപ്പം അദ്ദേഹം കുറിച്ചു.
ട്വീറ്റിന് മറുപടി നല്‍കിയെന്നു മാത്രമല്ല തന്നെ കാണാനാഗ്രഹിച്ച പെണ്‍കുട്ടിക്ക് എന്തെങ്കിലും നല്‍കണമെന്ന ആഗ്രഹമുണ്ടെന്ന് റൗളിംഗ് ട്വീറ്റ് ചെയ്തു. സിറിയന്‍ സ്വദേശിനിയായ ഏഴു വയസുകാരിക്ക് 2016-ല്‍ സമ്മാനമായി തന്റെ കൈയൊപ്പ് പതിച്ച ഹാരി പോട്ടര്‍ നോവലുകള്‍ ജെ.കെ. റൗളിംഗ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha