മുറിവേറ്റ ഹംബ് ഹെഡ് റാസ് മീനിനു ശസ്ത്രക്രിയ
മുറിവേറ്റ നിലയില്‍ കിട്ടിയ 'നെപ്പോളിയന്‍ മീനി'നു അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ചു. ഹംബ് ഹെഡ് റാസ് എന്നുകൂടി പേരുള്ള ഭീമന്‍ മല്‍സ്യം കാഴ്ചയ്ക്കു വിരുന്നേകാന്‍ ഇപ്പോള്‍ കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം (സിഎംഎഫ്ആര്‍ഐ) അക്വേറിയത്തിലെ ടാങ്കിലുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഈ മല്‍സ്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ വിജയിച്ചതു കൂടാതെ ഇത്രയും വലുപ്പമുള്ള മത്സ്യത്തെ ജീവനോടെ പ്രദര്‍ശിപ്പിക്കുന്ന സിഎംഎഫ്ആര്‍ഐയുടെ രാജ്യത്തെ ആദ്യ അക്വേറിയമെന്ന നിലയ്ക്കും ശ്രദ്ധ നേടുകയാണു വിഴിഞ്ഞം കേന്ദ്രം.
ആധുനിക രീതിയിലുള്ള വലിയ സ്ഫടിക ടാങ്കിനുള്ളില്‍ ആരോഗ്യവാനായി കഴിയുകയാണു മത്സ്യം. അപൂര്‍വ ഇനം മല്‍സ്യത്തെ കഴിഞ്ഞ മാസം ഏഴിനാണ് മുറിവേറ്റ നിലയില്‍ മല്‍സ്യത്തൊഴിലാളികള്‍ അക്വേറിയത്തില്‍ എത്തിച്ചത്. സിഎംഎഫ്ആര്‍ഐ വിഴിഞ്ഞം കേന്ദ്രം മേധാവി ഡോ. എം.കെ.അനിലിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സമയോചിത ഇടപെടലാണ് മല്‍സ്യത്തിന്റെ ജീവന്‍ രക്ഷിച്ചത്. വിഴിഞ്ഞം ഗവ.മൃഗാശുപത്രിയിലെ ഡോ. എ.കെ.അഭിലാഷിന്റെ നേതൃത്വത്തില്‍ മല്‍സ്യത്തിനു ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി.
പുറത്തെ മുറിവില്‍ തുന്നലിട്ടു. ആവശ്യമായ മരുന്നുകളും നല്‍കി. അക്വേറിയത്തില്‍ സജ്ജമാക്കിയ തീവ്രപരിചരണ സംവിധാനങ്ങളോടെ മല്‍സ്യത്തെ ദിവസങ്ങളോളം പരിചരിച്ചു. രാപകല്‍ നീണ്ട പരിചരണത്തിനൊടുവില്‍ സുഖം പ്രാപിച്ചു വന്ന മല്‍സ്യത്തെ കഴിഞ്ഞ ദിവസമാണ് കാഴ്ചക്കാര്‍ക്കു കാണാനായി പ്രത്യേകതരം ടാങ്കില്‍ നിക്ഷേപിച്ചത്.
വംശവര്‍ധന കുറവായതിനാല്‍ ഇവയെ പിടികൂടാനോ വളര്‍ത്താനോ കൊല്ലാനോ പാടില്ല. പവിഴപ്പുറ്റുകളോടനുബന്ധിച്ചു കാണുന്ന ഈ മല്‍സ്യത്തിനു പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ 200 കിലോഗ്രാം തൂക്കം വരുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ ഇനത്തിനു ഹംബ് ഹെഡ് എന്ന വിളിപ്പേര് വരാന്‍ കാരണം നെറ്റിയിലെ മുഴയാണ്. ആണ്‍ വര്‍ഗത്തിന് 45 , പെണ്‍വര്‍ഗത്തിന് 50 വയസ്സുവരെ ആയുസ്സുണ്ട്. വംശനാശ ഭീഷണി പട്ടികയിലുള്‍പ്പെട്ടതായതിനാല്‍ ജനത്തിനു ബോധവല്‍ക്കരണമെന്ന നിലയ്ക്കാണ് അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha