Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവജാത ശിശുവിന് ​ഗുരുതര വൈകല്യമെന്ന് പരാതി...നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു...കുഞ്ഞിന്റെ കണ്ണ് യഥാസ്ഥാനത്തല്ല, മിഴി തുറക്കുന്നില്ല, ഹൃദയത്തിന് ദ്വാരമുണ്ട്, ജനനേന്ദ്രിയമില്ല, കൈ കാലുകൾ വളഞ്ഞിരിക്കുന്നു,...


ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ... ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ...ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്... രഹസ്യ സ്വഭാവം ഈ പരീ​ക്ഷണത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്...


ഇസ്രായേലിന് വീണ്ടും കോടികളുടെ ആയുധങ്ങൾ നൽകാൻ അമേരിക്ക...680 മില്യൺ ഡോളറിന്‍റെ ആയുധ വിൽപനക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുമതി നൽകി..


ഭൂമി നാൾക്കുനാൾ നശിച്ചു കൊണ്ട് ഇരിക്കുകയാണ്... മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ചെരിയുന്നതായി കണ്ടെത്തൽ...ഭൂമിയുടെ അച്ചുതണ്ടിൽ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം...

ഒരു ഡിവോഴ്‌സ് വക്കീലിന്റെ അനുഭവക്കുറിപ്പുകള്‍

04 MAY 2018 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ന്യൂയോര്‍ക്കിലെ പ്രസിദ്ധനായ ഒരു വക്കീലാണ് ജയിംസ് ജെ സെക്‌സ്ടണ്‍. വിവാഹമോചനം ആണ് അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ മേഖല.18 വര്‍ഷമായി അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന.അദ്ദേഹത്തിന്റെ ഓഫിസിന്റെ ടാഗ് ലൈന്‍ തന്നെ, നിങ്ങള്‍ എന്റെ ഓഫിസില്‍ വന്നുവെങ്കില്‍ , ഇപ്പോള്‍ തന്നെ ഒരുപാട് വൈകിപ്പോയി എന്നാണ്!

തന്റെ അഭിഭാഷക ജീവിതത്തിലെ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടൊരു പുസ്തകം അദ്ദേഹം അടുത്തിടെ പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഇടപെട്ട വിവാഹ മോചനങ്ങളിലെ രസകരമായ കാര്യങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്. വിവാഹമോചനം മനുഷ്യനെ അവന്റെ മാനസിക നിലയുടെ പരമാവധി അറ്റത്തേക്ക് കൊണ്ടുപോകുമെന്നും അവന്റെ വ്യക്തിത്വത്തിന്റെ അങ്ങേയറ്റത്തെ നിഗൂഢമായ സ്വഭാവങ്ങള്‍ പോലും വെളിച്ചത്തു കൊണ്ട് വരുമെന്നുമൊക്കെ അനേക വിവാഹമോചന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടെ മനസ്സിലാക്കിയ സത്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

പത്തിരുപതു വര്‍ഷം ഒന്നിച്ച്, തന്റെ ദന്ത ഡോക്ടറായ ഭാര്യയോടൊപ്പം കഴിഞ്ഞ ഒരാള്‍ പെട്ടെന്നൊരു ദിവസം തന്റെ കക്ഷിയായി മാറിയത് എങ്ങനെയാണെന്ന് വക്കീല്‍ പറയുന്നത് ശ്രദ്ധിയ്ക്കൂ. വിവാഹിതരായ മക്കളൊക്കെയുള്ള, പുറമെ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെ കഴിഞ്ഞിരുന്ന അയാള്‍ ഒരു ദിവസം രാവിലെ ടോയിലറ്റില്‍ നിന്ന് കൊണ്ട് ഭാര്യയെ വിളിച്ചു. എന്താ വിളിച്ചത് എന്ന് ചോദിച്ചെത്തിയ ദന്തഡോക്ടറായ ഭാര്യയോട് അയാള്‍ ശാന്തനായി പറഞ്ഞുവത്രേ, നമ്മുടെ വിവാഹബന്ധമങ്ങ് അവസാനിപ്പിയ്ക്കാറായി എന്നാണ് ഞാന്‍ വിചാരിയ്ക്കുന്നതെന്ന്! അവരാകട്ടെ, നില്‍ക്കൂ...എന്തോന്നാ..എന്ന മട്ടിലായിരുന്നുവത്രെ.

ഇതിലും മനോഹരമായ രീതിയില്‍ വിവാഹമോചനം ചോദിച്ച മറ്റൊരു ഭാര്യയെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. രാവിലെ പ്രാതലിനു നിനക്കെന്താണ് വേണ്ടതെന്നു ചോദിച്ച ഭര്‍ത്താവിനോട് , എനിക്ക് വേണ്ടത് ഡിവോഴ്‌സ് ആണെന്ന് പറഞ്ഞതോടെ ഭര്‍ത്താവിന് കാര്യം മനസ്സിലായത്രേ!

മുന്‍പ് പറഞ്ഞ ദന്ത ഡോക്ടറുടെ കേസില്‍ തീരുമാനം എടുക്കാന്‍ വക്കീല്‍ തന്നെ ബുദ്ധിമുട്ടിയ ഒരു സന്ദര്‍ഭവും അദ്ദേഹം അനുസ്മരിയ്ക്കുന്നു. ബന്ധം പിരിയുമ്പോള്‍ കൈവശമുള്ള സമ്പത്ത് വീതം വയ്ക്കുന്നതിനെ കുറിച്ച് ഭാര്യയായ ദന്ത ഡോക്ടര്‍ ചോദിച്ച ഒരു ചോദ്യം വക്കീലിന് ഉത്തരം മുട്ടിച്ചു കളഞ്ഞുവത്രേ. അവരുടെ ഭര്‍ത്താവിന് വിചിത്രമായ ഒരു സ്വഭാവം ഉണ്ടായിരുന്നു. ടെന്നീസ് ക്യാനുകളില്‍ 100-ന്റെ അനേക നോട്ടുകള്‍ കുത്തിക്കയറ്റി വീടിന്റെ ബാത്‌റൂമിലെ ജാക്യുസി ബാത്ടബ്ബിന്റെ വശങ്ങളില്‍ തിരുകി വയ്ക്കാറുണ്ടായിരുന്നുവത്രെ. അതെ കുറിച്ച് അവര്‍ ചോദിച്ചത്, അതൊക്കെ എങ്ങനെയാണ് ഷെയര്‍ ചെയ്യേണ്ടത്, പകുതി എണ്ണം കാനുകള്‍ ഞാന്‍ എടുത്തു കൊണ്ട് പോകണോ അതോ മുഴുവനും അയാളെ എടുക്കാന്‍ അനുവദിക്കണോ എന്നായിരുന്നു.അതിനായി ഓരോ കാനിലും എത്ര നോട്ടുകള്‍ നിറയ്ക്കാനൊക്കും എന്ന് കാനുകള്‍ വാങ്ങി നിറച്ചു നോക്കേണ്ടി വന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ നീക്കണമോ എന്നറിയാനായി വിളിച്ചു ചോദിയ്ക്കുന്നവരുമുണ്ടത്രെ. എന്റെ ഭര്‍ത്താവ് മറ്റു നാലുപേരുമായി ചേര്‍ന്ന് സെക്‌സിലേര്‍പ്പെടുന്നതിന്റെ വീഡിയോ ഞാന്‍ കണ്ടു. അതിനോട് ഞാന്‍ എങ്ങനെ പ്രതികരിയ്ക്കണമെന്ന് ചോദിയ്ക്കാന്‍ വിളിച്ച ഒരു ഭാര്യയെ കുറിച്ച് അദ്ദേഹം തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

തന്റെ ഭാര്യ അവളുടെ പേഴ്‌സണല്‍ ട്രെയ്‌നറുമായി സെക്‌സിലേര്‍പ്പെടുന്നുണ്ട് എന്ന് ഏറെക്കുറെ ഉറപ്പോടെ വിശ്വസിച്ച ഒരു പോലീസ് ഓഫീസര്‍ അവളെ നിരീക്ഷിയ്ക്കാന്‍, വക്കിലിന്റെ അറിവോടെ മറ്റൊരു പോലീസ് ഓഫിസറെ വാടകയ്‌ക്കെടുത്തു. അയാള്‍ അവര്‍ അറിയാതെ അവരെ ഫോളോ ചെയ്തു. പിന്നീട് കണ്ടെത്തിയ വിവരം അറിയിച്ചത് ഇങ്ങനെയാണ്.  അവരുടെ പേര്‍സണല്‍ ട്രെയ്‌നറുമായി അവര്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നില്ലെന്ന് നിങ്ങള്‍ക്ക് പൂര്‍ണമായി വിശ്വസിയ്ക്കാം. എന്നാല്‍ അവര്‍ കിടക്ക പങ്കിടുന്നത് മറ്റു 6 പേരോടൊപ്പമാണ് എന്നായിരുന്നു. ആ പ്രദേശത്ത് അവര്‍ സ്ഥിരമായി പോകുന്ന ബാറിലെ ബാര്‍ ടെന്‍ഡര്‍,അവരുടെ കുട്ടികള്‍ പഠിക്കുന്ന അതേ സ്‌കൂളില്‍ പഠിയ്ക്കുന്ന രണ്ടു കുട്ടികളുടെ അച്ചന്മാര്‍,ഒരു വസ്ത്ര വില്പനശാലയില്‍ ജോലി ചെയ്യുന്ന മറ്റൊരു പുരുഷന്‍ എന്നിങ്ങനെയാണ് വിവരങ്ങള്‍. ഈ വിവരം വക്കീല്‍ എങ്ങനെയാണ് അയാളുടെ മുന്‍പില്‍ അവതരിപ്പിച്ചതെന്നും അയാള്‍ വിശദീകരിച്ചു. നിങ്ങളുടെ ഭാര്യ അവരുടെ പേര്‍സണല്‍ ട്രെയ്‌നറുമായി ബന്ധപ്പെടുന്നുണ്ടെന്നുള്ളത് നിങ്ങളുടെ തോന്നല്‍ മാത്രമായിരുന്നു എന്ന് ഉറപ്പിച്ചോളു , പക്ഷെ നിങ്ങളുടെ ഭാര്യ സെക്‌സില്‍ ഏര്‍പ്പെടാത്ത ഒരേയൊരു വ്യക്തി അയാള്‍ മാത്രമാണ് എന്നതാണ് വസ്തുത എന്നാണ് വക്കീല്‍ പറഞ്ഞതത്രെ.

പുരോഹിതന്മാര്‍ക്കിടയിലെ വിവാഹമോചനവും താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.ഒരു മെതഡിസ്റ്റ് സഭാ പുരോഹിതന്‍ തന്റെ സഭയിലെ നൈജീരിയക്കാരന്‍ പുരുഷനുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പുരോഹിതന്റെ ഭാര്യ വിവാഹമോചനത്തിനായി തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അത് കൂടാതെ സഭാവിശ്വാസിയായ ഒരു പുരുഷന്‍, കത്തോലിക്ക രൂപതയുടെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സഭയിലെത്തിയ ഒരു കന്യാസ്ത്രീയുമായി പ്രണയത്തിലായതും അവര്‍ക്കിടയിലുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ ഭാര്യ കണ്ടുപിടിച്ചത് അയാളുടെ കുടുംബബന്ധം തകര്‍ത്തിരുന്നു.

മറ്റൊരു ഭര്‍ത്താവിന് പറ്റിയ പറ്റ് നിസ്സാര പറ്റൊന്നുമല്ല. അയാളുടെ കുഞ്ഞിനെ നോക്കാനെത്തിയ നാനിയ്ക്ക് മുന്‍പില്‍ തന്റെയും ഭാര്യയുടെയും സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒക്കെ കാണിച്ചു കൊടുത്തു. തന്റെ ഭാര്യയും നാനിയും തന്നോടൊപ്പം ഒന്നിച്ചുള്ള ഒരു 'മൂവര്‍ സംഘപ്രകടനം' ഭാര്യ ആഗ്രഹിയ്ക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന ഒരു ദിവസം ആ റഷ്യന്‍ നാനി അയാളുടെ ഭാര്യയെ ഒന്ന് 'വശീകരിയ്ക്കാന്‍' ശ്രമിച്ചു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കാര്യങ്ങള്‍ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ആഗ്രഹിച്ചത് പോലെ മൂന്നു പേരും ഒരുമിച്ചുള്ള ഒരു സ്വകാര്യ സംഗമത്തിന് ഭാര്യ തയാറായി. പിന്നീട് ഒരുമൂന്നു മാസം കൂടി കഴിഞ്ഞപ്പോള്‍ ഭാര്യ ഭര്‍ത്താവിനെ അറിയിച്ചു, അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് നാനിയോടൊപ്പം ജീവിയ്ക്കാന്‍ പോകയാണെന്ന്! കോടതി കുഞ്ഞിനേയും അവരോടൊപ്പം വിടുകയും ചെയ്തു.

മറ്റൊരു അവസരത്തില്‍ പിരിയണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഭാര്യയേയും ഭര്‍ത്താവിനെയും മുറിയില്‍ ഇരുത്തി അവസാനവട്ട ചര്‍ച്ചകള്‍ക്കായി വക്കീലും എതിര്‍ വക്കീലും പുറത്തേയ്ക്കു പോയി. കാര്യങ്ങള്‍ എല്ലാം പറഞ്ഞുറപ്പിച്ചിട്ടു തിരികെ മുറിയില്‍ എത്തിയപ്പോള്‍ ആ ഭാര്യയും ഭര്‍ത്താവും സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ ആദ്യ ഘട്ടങ്ങളില്‍ ആയിരുന്നു. ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു ശരിയാക്കാന്‍ പറ്റുമോയെന്നു അവസാനമായൊന്നു ശ്രമിയ്ക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അതിനായി അല്‍പ സമയത്തേക്കു കൂടി അവരെ ആ മുറിയില്‍ തനിയെ വിടണമെന്ന് അഭ്യര്‍ഥിച്ചു. ഇരു വക്കീലും അത് സമ്മതിച്ചു പുറത്തു പോയി. കുറെ കഴിഞ്ഞപ്പോള്‍ ഇരുവരും പുറത്തു വന്നിട്ട് അവര്‍ ഒന്നിച്ചു ജീവിയ്ക്കാന്‍ തീരുമാനിച്ചു എന്നറിയിച്ചിട്ടു തിരികെ പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണം തട്ടിയ കേസില്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ അറസ്റ്റിലായി  (4 hours ago)

60 കഴിഞ്ഞ പ്രവാസികൾ നിയന്ത്രണങ്ങൾ മൂലം ഇനി രാജ്യംവിടേണ്ടിവരില്ല, പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിസ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയേക്കും, നിയമം കുവൈറ്റിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടെന്ന് വ  (6 hours ago)

ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും... ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമനം  (6 hours ago)

പിഴത്തുക ഉൾപ്പടെ ഒഴിവാക്കും, ദേശീയ ദിനം പ്രമാണിച്ച് രണ്ടായിരത്തോളം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്  (6 hours ago)

നവവധുവിനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം... കുട്ടിയുടെ തുടര്‍ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെസി വേണുഗോപാല്‍ എംപി  (8 hours ago)

വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ അദാനിയുമായി കേരളം പുതിയ കരാര്‍ ഒപ്പുവച്ചു  (8 hours ago)

15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിന്റെ ഭാഗമാണെന്ന് കോടതി  (9 hours ago)

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു  (9 hours ago)

നീലഗിരിയില്‍ കാട്ടുപന്നിയ്ക്ക് വെച്ച കെണിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (9 hours ago)

ലിറിക് വീഡിയോയുമായി മാർക്കോ ടീം; പുതിയ വിവരം ഇങ്ങനെ!  (9 hours ago)

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍  (10 hours ago)

Alappuzha പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞില്ല  (12 hours ago)

INDIA മിസൈൽ പരീക്ഷിച്ച് ഇന്ത്യ  (12 hours ago)

ISRAEL ആയുധങ്ങൾ ഇസ്രായേലിലേക്ക്  (12 hours ago)

Malayali Vartha Recommends