കിംഗ്ഡം ഓഫ് സ്വീറ്റിനയില്‍ യുവതികള്‍ മേല്‍വസ്ത്രം ഇല്ലാതെ രാജാവിനു മുമ്പില്‍ നൃത്തം ചെയ്യുന്ന ഒരു ദിനമുണ്ട്, ഇഷ്ടപ്പെടുന്നയാളെ രാജാവ് ഭാര്യയായി സ്വീകരിക്കും!
ദക്ഷിണാഫ്രിക്ക, മൊസാമ്പിക് എന്നി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു കൊച്ചു രാജ്യമാണ് സ്വാസിനാലാന്റ്. ഇപ്പോഴത്തെ പേരു കിംഗ്ഡം ഓഫ് സ്വീറ്റിന എന്നാണ്. രാജാവായ മസ്വാതി മൂന്നാമന്‍ ആണ് രാജ്യത്തെ 50-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പേരുമാറ്റിയത്.
ഒരു കോടി 35 ലക്ഷം ജനസംഖ്യ ഉള്ള ഈ രാജ്യത്തില്‍ 70 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. രാജ്യത്തെ 40 ശതമാനം ആളുകളും എച്ച് ഐ വി ബാധിതര്‍ ആണ്. ഇവിടെ ബഹുഭൂരിപക്ഷവും പട്ടിണിയിലാണെങ്കിലും രാജാവ് ലോകത്തില്‍ തന്നെ അതിസമ്പന്നരില്‍ 15-ാം സ്ഥാനത്താണ് ഉള്ളത്.
200 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്വാതിക്ക് 62 ആഢംബരക്കാറുകളും 15 ഭാര്യമാരും ഉണ്ട്. ഇതില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് ആത്മഹത്യ ചെയ്തു. അവസാനമായി 2013-ലായിരുന്നു 49-കാരനായ രാജാവ് 18-കാരിയെ വിവാഹം കഴിച്ചത്.
രാജ്യത്ത് എല്ല വര്‍ഷവും റീഡ് ഡാന്‍സ് എന്ന ഒരു ആഘോഷം നടക്കാറുണ്ട്. വളരെ പ്രസിദ്ധമായ ഈ ആഘോഷം അല്‍പ്പം വിചിത്രവും കൂടിയാണ്. ഇതിന്റെ ഭാഗമായി യുവതികള്‍ രാജാവിനു മുന്നില്‍ മേല്‍വസ്ത്രം ഇല്ലാതെ നൃത്തം ചെയ്യണം. അങ്ങനെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളില്‍ നിന്നു രാജാവ് ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കും. ഇവരെ വിവാഹം കഴിക്കുകയും ചെയ്യും.
രാജ്യത്തു പടര്‍ന്നു പിടിക്കുന്ന എയഡ്‌സ് നിയന്ത്രിക്കാന്‍ വേണ്ടി ഒരു വിചിത്ര പ്രഖ്യാപനം കൂടി രാജ്യം നടത്തിയിരുന്നു. 19 വയസില്‍ താഴെയുള്ള കന്യകമാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേക ധനസഹായമാണ് ഇവര്‍ പ്രഖ്യാപിച്ചത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha