ശരീരത്തില്‍ ഇരൂന്നൂറിലേറെ വരകളുമായി ആനൈക്കട്ടിയില്‍ പുതിയ പാമ്പിനെ കണ്ടെത്തി!
തമിഴ്‌നാട്ടിലെ ആനൈക്കട്ടി മലനിരകളില്‍ ഒരു പുതിയ ഇനം പാമ്പിനെ കണ്ടെത്തി.ഷീല്‍ഡ് ടെയില്‍ ഇനത്തില്‍ പെട്ട ഇതിന് ഭൂപതി ഷീല്‍ഡ് ടെയില്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ പാമ്പിനെ കോയമ്പത്തൂരിലെ സലിം അലി സെന്ററിലെ ഗവേഷകരാണ് തിരിച്ചറിഞ്ഞത്. വിഷമില്ലാത്ത ഇനത്തില്‍ പെട്ട ഈ പാമ്പിന് നാല്‍പ്പത് സെന്റിമീറ്റര്‍ മാത്രമാണ് വലിപ്പമുള്ളത്.
പ്രശസ്ത ഹെര്‍പറ്റോളജിസ്റ്റായിരുന്ന എസ്. ഭൂപതിയുടെ സ്മരണാര്‍ത്ഥമാണ് പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ഭൂപതി ഷീല്‍ഡ് ടെയില്‍ എന്ന പേര് നല്‍കിയത്. മണ്ണിരകളാണ് ഈ ഇനത്തില്‍ പെട്ട പാമ്പുകളുടെ പ്രധാന ഭക്ഷണം. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും വളരെ സാധാരണമായി കാണപ്പെടുന്ന പാമ്പാണ് ഷീല്‍ഡ് ടെയില്‍. ഇവയുടെ വിഭാഗത്തില്‍ പെട്ടതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഭൂപതി ഷീല്‍ഡ് ടെയില്‍.
കാഴ്ചയില്‍ സാരമായ വ്യത്യാസങ്ങളില്ല എന്നതിനാല്‍ ഭൂപതി ഷീല്‍ഡ് ടെയില്‍, ഷീല്‍ഡ് ടെയില്‍ ഇനത്തില്‍ തന്നെ പെട്ട പാമ്പാണെന്നായിരുന്നു കരുതിയത്. എന്നാല്‍ വിശദമായ പരിശോധനയിലാണ് ഈ പാമ്പുകള്‍ മറ്റൊരു വിഭാഗമാണെന്ന് സ്ഥിരീകരിച്ചത്. ഭൂപതി ഷീല്‍ഡ് ഇനത്തില്‍ പെട്ട പാമ്പിന്റെ വയറ്റില്‍ ഇരൂന്നൂറിലേറെ വരകള്‍ കണ്ടെത്താന്‍ സാധിച്ചു. ഇത് സാധാരണ ഷീല്‍ഡ് ടെയില്‍ പാമ്പുകളില്‍ കാണുന്ന വരകളേക്കാള്‍ അധികമാണ്.
2015-ലാണ് ആനൈക്കട്ടിയില്‍ കണ്ടെത്തിയത് ഷീല്‍ഡ് ടെയില്‍ വിഭാഗത്തില്‍ പെട്ട പാമ്പ് പുതിയ ഇനം പാമ്പായിരിക്കാമെന്ന് ഗവേഷകര്‍ സംശയിച്ചത്. തുടര്‍ന്ന് ലണ്ടന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ വിദഗ്ധരുടെ കൂടി അഭിപ്രായം ഇക്കാര്യത്തില്‍ ഇവര്‍ തേടി. ഇവരുടെ പ്രതികരണവും അനുകൂലമായിരുന്നു. തുടര്‍ന്നാണ് ആനക്കട്ടിയിലേത് പുതിയ ഇനം ഷീല്‍ഡ് ടെയില്‍ പാമ്പാണെന്ന് ഇവര്‍ ഉറപ്പിച്ചത്.
https://www.facebook.com/Malayalivartha