കൊച്ചുകുഞ്ഞിനെക്കൊണ്ട് വാഹനമോടിച്ച് പിതാവ്! സമൂഹമാധ്യമങ്ങളില്‍ രൂക്ഷപ്രതികരണം
സ്വന്തം മക്കളെ, അവരെത്ര ചെറുതായാലും മറ്റുള്ളവരുടെ മുമ്പില്‍ ഹീറോ ആക്കുക എന്നതാണ് ആധുനിക മാതാപിതാക്കളുടെ പ്രത്യേകത. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടിയാണ് പലരും മക്കളെ ഉപയോഗിച്ച് ചെയ്യുന്നത്.
അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങുന്നതും അടുത്തകാലത്ത് ട്രെന്‍ഡായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തിരക്കേറിയ റോഡില്‍ കുഞ്ഞിന്റെ കയ്യില്‍ കാറിന്റെ സ്റ്റിയറിങ് നല്‍കിക്കൊണ്ടാണ് ഒരു രക്ഷിതാവ് സാഹസിക പ്രകടനം നടത്തിയിരിക്കുന്നത്.
വാഹനാപകടങ്ങളുടെ കണക്ക് ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം സാഹസികത എന്നോര്‍ക്കണം. കെഎസ്ആര്‍ടിസി ബസടക്കം ചീറിപ്പായുന്ന വഴിയിലാണ് കുഞ്ഞിനെക്കൊണ്ട് വാഹനമോടിപ്പിച്ചിരിക്കുന്നത്. വീഡിയോയില്‍ 'വാഹനമോടിക്കുന്ന വ്യക്തി' കൊച്ചു കുഞ്ഞിനെ മടിയിലിരുത്തി സ്റ്റിയറിങ് നിയന്ത്രിക്കാന്‍ പഠിപ്പിക്കുകന്നതായാണ് കാണുന്നത്.
ഒന്നിലധികം തവണ കുട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ സ്റ്റിയറിങ് കൊടുക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷപ്രതികരണമാണ് ഉയരുന്നത്. വഴിയാത്രക്കാരും മറ്റ് വാഹനങ്ങളും ഏറെയുള്ള റോഡില്‍ കുഞ്ഞിന്റെ കയ്യില്‍ സ്റ്റിയറിംഗ് നല്‍കിയ വ്യക്തിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്.
എങ്കിലും ഇതിനൊരു മറുവശമില്ലേ? അടുത്തിടെ എത്തിഹാദ് എയര്‍ലൈന്‍സ് 6 വയസ്സുകാരന് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ-380 പറപ്പിക്കാന്‍ അവസരം കൊടുത്തിരുന്നു. ചിലരൊക്കെ, ചിലപ്പോഴൊക്കെ നിയമങ്ങള്‍ അനുവദിക്കുന്നതിനപ്പുറത്തേക്ക് ചുവട് വയ്ക്കുന്നതു കൊണ്ടാണല്ലോ, 'ലോകത്തില്‍ ആദ്യമായി' എന്നവകാശപ്പെടാവുന്ന ചില കൗതുകങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. അത്തരം അവസരങ്ങളില്‍ അവനവന്റേയും മറ്റുള്ളവരുടേയും സുരക്ഷ കൂടി കണക്കിലെടുക്കണമെന്നു മാത്രം.
https://www.facebook.com/Malayalivartha