പിടിക്കപ്പെട്ട കള്ളന്‍ കാമറക്കണ്ണുകളില്‍ പെടാതിരിക്കാന്‍ മുഖം മറച്ചത് തന്റെ അറസ്റ്റ് വാര്‍ത്തയുള്ള പത്രമുപയോഗിച്ച്; പത്രത്തില്‍ അയാളുടെ ചിത്രം വ്യക്തം; കൗതുകമുണര്‍ത്തുന്ന ചിത്രം വൈറല്‍
ഏതെങ്കിലും കേസില്‍ പിടിക്കപ്പെടുന്നവര്‍ കാമറക്കണ്ണുകളില്‍ പെടാതിരിക്കാനായി കൈയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ കൊണ്ട് മുഖം മറയ്ക്കാറുണ്ട്. എന്നാല്‍ കാമറയ്ക്ക് മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ കള്ളന്‍ 'ബ്ലാക്ക് മാനും' പേപ്പറുകൊണ്ട് മുഖം മറച്ചു. പക്ഷേ പണി പാലുംവെള്ളത്തില്‍ കിട്ടിയെന്നു പറയുന്നതു പോലെ ആയിപ്പോയി. ബ്ലാക്ക് മാന്‍ മുഖം മറച്ചത് തന്റെ തന്നെ അറസ്റ്റിന്റെ വാര്‍ത്തയും തന്റെ ചിത്രവും ഒക്കെയുള്ള പത്രം കൊണ്ടായിരുന്നു.
മുഖം കാണാതിരിക്കാന്‍ മറച്ച പത്രത്തില്‍ ഇയാളുടെ മുഖം വ്യക്തമായിരുന്നു. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെ (33)യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2008-ല്‍ പോലീസ് പിടികൂടിയ ഇയാള്‍ കഴിഞ്ഞ ജനുവരിയിലാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ബ്ലാക്ക് മാന്‍ എന്നറിയപ്പെടുന്ന ഇയാള്‍ നഗരത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടിയിലാകുന്നത്. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ സ്‌റ്റേഡിയം കോംപ്ലക്‌സിലെ ബിഗ്‌ബോസ് ടെയ്‌ലേഴ്‌സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
https://www.facebook.com/Malayalivartha