റോബട്ടുകള്‍ക്കായി ഒരു സെമിത്തേരി!
ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു റോബട്ടുകള്‍. ശാസ്ത്ര സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന ജപ്പാനാണ് റോബട്ടിക്‌സ് മേഖലയില്‍ ഇന്ന് ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്.
ജപ്പാനിലെ മിക്ക വീടുകളിലും ജീവനുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് പകരം അവയുടെ രൂപത്തിലുള്ള റോബട്ടുകളാണ് ഇന്ന് വ്യാപകമായുള്ളത്. ഓമനിച്ചുവളര്‍ത്തുന്ന വളര്‍ത്തുമൃഗങ്ങള്‍ ചാകുമ്പോള്‍ പലരും അവര്‍ക്കായി വീട്ടുവളപ്പില്‍ പ്രത്യേകം സ്ഥലമൊരുക്കിയൊക്കെ കുഴിച്ചിടാറുണ്ട്. ഇത്തരത്തില്‍ ജപ്പാനില്‍ ഇപ്പോള്‍ റോബട്ട് നായകള്‍ക്കായി പ്രത്യേകം ശവക്കോട്ടയുണ്ട്.
450 വര്‍ഷം പഴക്കമുള്ള കൊഫുക്കുജി അമ്പലത്തോട് ചേര്‍ന്നാണ് ഈ ശവക്കോട്ട സ്ഥിതിചെയ്യുന്നത്. തങ്ങളുടെ നായ റോബട്ടുകള്‍ നന്നാക്കിയെടുക്കാനാവാത്തവിധം നശിച്ചുപോകുമ്പോള്‍ ഉടമസ്ഥര്‍ പലരും അതിനെ ഇവിടെ കൊണ്ടുവരും. ഈ അമ്പലത്തില്‍ താമസിക്കുന്ന ബുദ്ധസന്യാസിമാരുടെ നേതൃത്വത്തില്‍ ബുദ്ധമതാചാരപ്രകാരമുള്ള മരണക്രിയകള്‍ക്കുശേഷമാണ് ഈ റോബട്ടുകളുടെ സംസ്‌കാരം നടത്തുക.
ആദ്യമായി ജപ്പാന്‍ വിണയിലെത്തിയ സോണിയുടെ ഐബോ ഡോഗ്‌സ് എന്ന നായ റോബട്ടുകളെയാണ് പ്രധാനമായും ഇവിടെ സംസ്‌കരിക്കാന്‍ കൊണ്ടുവന്നിട്ടുള്ളത്. 800 ഐബോ റോബട്ട് നായകള്‍ ഈ ശവക്കോട്ടയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ജപ്പാനില്‍ ഏറ്റവും പ്രചാരത്തിലുള്ള നായ റോബട്ടുകളാണിവ.
https://www.facebook.com/Malayalivartha