ഒന്‍പത് വര്‍ഷം കൊണ്ട് പണി തീര്‍ത്തു 55 കിലോമീറ്റര്‍ നീളത്തിലൊരു കടല്‍പ്പാലം!
ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലം ചൈനയില്‍ പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും നീളമേറിയ പാലമാണിത്. ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും.
55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. 2000 കോടി ഡോളര്‍ മുതല്‍മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പാലം തുറക്കുന്നതോടെ ഹോങ്കോങ്, മക്കാവു യാത്രാ സമയം പകുതിയായി കുറയും. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും കൊഴുക്കുന്നുണ്ട്.
പാലം നിര്‍മാണ കാലഘട്ടത്തില്‍ തന്നെ വിവാദങ്ങളും തലപൊക്കിയിരുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ഇതില്‍ പ്രധാനം. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടല്‍പ്പാലം എന്തിനെന്നും ചോദ്യമുണ്ടായി.
https://www.facebook.com/Malayalivartha