റിച്ചാര്‍ഡ് ഗൊറില്ല, ഇപ്പോള്‍ പ്രിയ വാര്യര്‍ക്ക് പഠിക്കുകയാണ് ...!
ചെക് റിപ്പബഌക്കിലെ ഒരു മൃഗശാലയിലുള്ള ഒരു ആള്‍ക്കുരങ്ങ് വളരെ ഫോട്ടോജനിക് ആണെന്ന് നേരത്തെ പേര് നേടിയതാണ്. ക്യാമറയ്ക്ക് മുന്നിലെത്തിയാല്‍ മനുഷ്യരേക്കാള്‍ നന്നായി പോസ് ചെയ്യാനും റിച്ചാര്‍ഡ് എന്ന ഈ ഗൊറില്ലയ്ക്ക് അറിയാം.
റിച്ചാര്‍ഡ് ഗൊറില്ലയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ അവന് കാമറയ്ക്ക് നേരെ കണ്ണിറുക്കി കാണിയ്ക്കുന്നതായാണ് കാണുന്നത്.
എട്ട് കുഞ്ഞുങ്ങളുടെ അച്ഛനായ ഈ സില്‍വര്‍ ബാക്ക് ഗൊറില്ല ചെക്കോസ്ലോവാക്യയിലെ പ്രാഗ് മൃഗശാലയിലെ സന്ദര്‍ശകരുടെ കണ്ണിലുണ്ണിയാണ്.
സന്ദര്‍ശകര്‍ ഉണ്ടാവുന്നതും അവനെ നോക്കി നില്ക്കുന്നതുമൊക്കെ ഇഷ്ടപ്പെടുന്ന അവന്, കാമറയ്ക്കു മുന്പില് ഏത് ആംഗിളിലാണ് താന്‍ ഏറ്റവും സുന്ദരനായിരിക്കുന്നത് എന്നു പോലും അറിയാവുന്നതു പോലെയാണ് പോസുകള്‍ കൊടുക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി സ്ഥിരമായി റിച്ചാര്‍ഡിന്റെ ഫോട്ടോ എടുക്കുന്ന ലൂസി സ്റ്റെപ്നിക്കോവ എന്ന ഫോട്ടോഗ്രാഫര്‍ പറയുന്നത് റിച്ചാര്‍ഡിന്റെ രീതികളെല്ലാം മനുഷ്യരുടേത് പോലെ തന്നെയാണെന്നാണ്. കാഴ്ചയിലും അവന് വളരെ പൗരുഷ സൗന്ദര്യമുള്ളവനാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവെയുള്ള അഭിപ്രായം എന്നാണ് ലൂസി പറയുന്നത്. തനിയ്ക്കും അവന്റെ ഫോട്ടോകള്‍ പകര്‍ത്താന്‍ പ്രത്യേക താല്പര്യം ആണെന്ന് ലൂസി വ്യക്തമാക്കി.
പ്രത്യേക താല്പര്യം ഉള്ളതുകൊണ്ട് റിച്ചാര്‍ഡിനെ ഒന്നു ഫോട്ടോഷോപ്പ് ചെയ്തു കളയാമെന്ന് സ്റ്റെപ്നിക്കോവക്ക് തോന്നിയപ്പോള്‍ ഉണ്ടായതാണോ ഈ കണ്ണിറുക്കല്‍ ചിത്രമെന്ന് ഇപ്പോള്‍ പറയാനാവില്ല!
https://www.facebook.com/Malayalivartha