ഇത്രേം നീളത്തിലുള്ള പേരുമായി പ്ലെയിനില്‍ കയറണമെങ്കില്‍ എക്‌സ്ട്രാ കാശ് തരണമെന്ന് വിമാന കമ്പനി !
പേരിന് നീളം കൂടിയതിനാല്‍ ഒരു കുടുംബത്തിന് വിമാനയാത്രയ്ക്ക് എക്‌സ്ട്രാ കാശു കൊടുക്കേണ്ടി വന്നു.
തായ് എയര്‍ വെയ്‌സിന്റെ വെബ്‌സൈറ്റിലൂടെയാണ് ഈ കുടുംബം യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി നല്‍കിയിരുന്ന ഫോമുകളില്‍ അവരുടെ പേര് മുഴുവന്‍ എഴുതാനുള്ള സ്ഥലം ഉണ്ടായിരുന്നില്ല.
അത് കൊണ്ട് അവര്‍ക്കായി ടിക്കറ്റ് ബുക്കിങ് നടത്തിയ കുടുംബത്തിലെ പിതാവ് എല്ലാവരുടെയും പേരുകള്‍ ചുരുക്കി എഴുതി ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോള്‍ എന്താണ് സംഭവിച്ചതെന്നോ?ട ിക്കറ്റ് ബുക്ക് ചെയ്യാനായി നല്‍കിയ പേരിന് പാസ്സ്‌പോര്‍ട്ടിലെ പേരുമായി ഒരു സാമ്യവും ഇല്ലാതായി.
ഒടുവില്‍ പ്ലെയിന്‍ കയറാനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ചെക്ക്-ഇന്‍ കൗണ്ടറിലെ സ്റ്റാഫ് അവരുടെ ബോര്‍ഡിങ് പാസ്സിലെ പേരും പാസ്സ്‌പോര്‍ട്ടിലെ പേരും തമ്മില്‍ പൊരുത്തമില്ലെന്ന് കണ്ടുപിടിച്ചു. അത് കൊണ്ട് പേര് മാറ്റം നടത്തിയതിനാല്‍ അതിന് എക്‌സ്ട്രാ കാശു തരേണ്ടി വരുമെന്ന് അവര്‍ അറിയിച്ചു. അത് കൊണ്ട് ആ കുടുംബത്തിന് 3000 തായ് ബാത് അധികമായി നല്‍കേണ്ടി വന്നു.
എന്നാല്‍ പിന്നീട് എയര്‍ലൈന്‍ അധികൃതര്‍ അവര്‍ അധികമായി അടച്ച തുക മടക്കി നല്‍കിയെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരുടെ വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അവര്‍ അറിയിച്ചു.
ആ കുടുംബത്തിന് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിയ്ക്കുന്നുവെന്നും, ഇന്റര്‍നെറ്റിലൂടെയുള്ള ബുക്കിംഗ് സംവിധാനത്തില്‍ ഒരാളുടെ ഫസ്റ്റ് നെയിമിനും മിഡില്‍ നെയിമിനും 25 അക്ഷരങ്ങള്‍ വീതം എഴുതാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ എന്നതിനാലാണ് ഇത്തരം പ്രശ്‌നമുണ്ടായതെന്നും എയര്‍ലൈനിന്റെ ഫേസ് ബുക്ക് പേജിലൂടെ അവര്‍ അറിയിച്ചു.
തായ് എയര്‍ലൈന്‍സിന്റെ ചില നയങ്ങള്‍ അവര്‍ക്ക് അടുത്തിടെ മാധ്യമ ശ്രദ്ധ നേടികൊടുക്കുന്നുണ്ട്. അമിത തടിയുള്ള യാത്രക്കാര്‍ക്ക് ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യാനാവില്ലെന്നും അവരെ ഇക്കോണമി ക്ലാസ്സിലേക്ക് മാറ്റുമെന്നും അടുത്തിടെ എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് കാരണമായി അവര്‍ പറഞ്ഞത് പുതിയതായി ഏര്‍പ്പെടുത്തിയ സീറ്റ് ബെല്‍റ്റുകള്‍ വലിഞ്ഞു നീളം കൂടാതിരിയ്ക്കാന്‍ അതില്‍ ചേര്‍ത്തിട്ടുള്ള എയര്‍ബാഗുകള്‍ 142-ല്‍ അധികം അരവണ്ണമുള്ളവര്‍ക്ക് ധരിയ്ക്കാനാവില്ല എന്നായിരുന്നു. അതിനാല്‍ അത്തരക്കാര്‍ ഇക്കോണമി ക്ലാസ്സ് തെരെഞ്ഞെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് വിവാദമായിരുന്നു.
https://www.facebook.com/Malayalivartha