വെറുതെ ഡാഡിയോട് കേറി കോര്‍ക്കല്ലേ...!
ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്‌ളോറിഡയിലെ പോര്‍ട്ട് ഷാര്‍ലെറ്റിലെ ഗോള്‍ഫ് കോഴ്‌സില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നു. എറിക് ഡ്രേക്‌സ്ലെര്‍ എന്ന ഫേസ് ബുക്ക് ഉപയോക്താവാണ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. അത് ഏകദേശം 30 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.
ഗോള്‍ഫ് കളിക്കിടെ വളരെ രസകരമായ ഒരു കാഴ്ച ഞാന്‍ കണ്ടു. ചിറകു നിവര്‍ത്തി പിടിയ്ക്കുമ്പോള്‍ 6 അടിയോളം വിസ്തൃതിയുള്ള ഒരു സാന്‍ഡ് ഹില്‍ കൊക്ക് ഒരു മുതലയെ വിടാതെ, ഒപ്പം നടക്കുന്ന ദൃശ്യങ്ങളാണ് ഞാന്‍ കണ്ടത്. ഒരു തടാകം മുതല്‍ മറ്റൊരു തടാകം വരെ ആ മുതല നടന്ന ദൂരം മുഴുവന്‍ ആ കൊക്കും അതിനെ, അങ്ങോട്ടോ ഇങ്ങോട്ടോ മാറാന്‍ സമ്മതിയ്ക്കാതെ അതിനോടൊപ്പം നടക്കുന്നതായാണ് കണ്ടത്. യഥാര്‍ത്ഥത്തില്‍ ആ കൊക്ക് തന്റെ ഇണയേയും കുഞ്ഞിനേയും ആ മുതലയില്‍ നിന്നും മറച്ചു പിടിച്ചു സംരക്ഷിയ്ക്കുകയായിരുന്നു എന്നാണ്് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രേക്‌സ്ലെര്‍ കുറിച്ചത്.
വിഡിയോയില്‍ നടന്നു നീങ്ങുന്ന ഒരു മുതലയോടൊപ്പം ചിറകു നിവര്‍ത്തി പിടിച്ച ഒരു കൊക്ക് ആ ഗോള്‍ഫ് കോഴ്‌സിലൂടെ നടക്കുന്നതായാണ് കാണുന്നത്.വിഡിയോയില്‍ കൊക്കിന്റെ കുടുംബത്തെ കാണാന്‍ കഴിയുന്നില്ലെങ്കിലും തന്റെ ഇണയും കുഞ്ഞും അതിന്റെ കണ്ണില്‍ പെടാതിരിയ്ക്കാനാണ് ചിറകു നിവര്‍ത്തിപ്പിടിച്ച് കൊക്ക് നടന്നതെന്നാണ് കരുതുന്നത്.
ഏറെ അതിശയകരമായ കാര്യം കൊക്കിനെ ആക്രമിക്കാനൊന്നും മുതല മുതിരുന്നില്ല എന്ന വസ്തുതയാണ്. ഏതായാലും നല്ല കരുതലുള്ള അപ്പന്‍ തന്നെ എന്ന് ഡ്രേക്‌സ്ലെര്‍ പറയുന്നു. അച്ഛന്‍-കൊക്കിന്റെ മനോഭാവം അതിശയിപ്പിയ്ക്കുന്നു എന്ന് കമന്റു ചെയ്തവരും മുതല, കൊക്കിനെ ആക്രമിയ്ക്കാത്തത് വിചിത്രം തന്നെ എന്ന് അഭിപ്രായപ്പെടുന്നു.
സാന്‍ഡ് ഹില്‍ കൊക്കുകള്‍ തണ്ണീര്‍ത്തടങ്ങളിലാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. കൈയ്യില്‍ കിട്ടുന്ന ചെടികളുടെ ഭാഗങ്ങളാണ് കൂടുണ്ടാക്കുവാന്‍ ഉപയോഗി്ക്കുന്നത്. പെണ്‍കൊക്കുകള്‍ സാധാരണയായി രണ്ടു മുട്ടകളാണ് ഇടാറുള്ളത്. മുട്ട വിരിയിക്കുവാന്‍ രണ്ടു കൊക്കുകളും മാറി മാറി അടയിരിയ്ക്കും. കൂടിനെയും മുട്ടകളെയും സംരക്ഷിയ്ക്കുവാനുള്ള ഉത്തരവാദിത്തം ആണ്‍കൊക്കുകള്‍ക്കുള്ളതാണ്.
https://www.facebook.com/Malayalivartha