വിവാഹ വിരുന്നിനുള്ള ക്ഷണക്കത്തിലെ ദ്യാനൂര്‍ഹ് നാഗിതി!
ഒരു വിവാഹ വിരുന്നിനുള്ള ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കണമെങ്കില്‍ അതിനു തക്കതായ കാരണമുണ്ടായിരിക്കും. കോഴിക്കോട് പാലാഴി പാല സ്വദേശി വേലായുധന്‍- ബാലാമണി ദമ്പതികളുടെ മകന്‍ വിബീഷിന്റെ വിവാഹവിരുന്നിനുള്ള ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടിയത്. കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി ഹരിദാസന്റെ മകളാണ് വധു.
ഇതു വരെ പറഞ്ഞ വിവരങ്ങളൊന്നും കേട്ടിട്ട് സോഷ്യല്‍ മീഡിയക്കാരെ രസംപിടിപ്പിക്കുന്ന എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല അല്ലേ? എന്നാല്‍ ഇതാ ക്ഷണക്കത്തിലുണ്ടായിരുന്ന ഒരു വാക്ക് പറയാം, കേട്ടോളൂ... ദ്യാനൂര്‍ഹ് നാഗിതി! എന്താ സംഗതിയെന്ന് വല്ലതും പിടികിട്ടിയോ.. .?ക്ഷണക്കത്ത് ലഭിച്ച എല്ലാവരുടേയും സ്ഥിതി ഇതായിരുന്നു. വധുവിന്റെ പേരു വരേണ്ട സ്ഥാനത്താണ് ഈ വാക്ക് പ്രത്യക്ഷപ്പെട്ടത്.
വിവാഹവിരുന്നിനുള്ള ക്ഷണക്കത്തില്‍ പേര് അച്ചടിച്ചതിലെ അക്ഷര പിശകാണോയെന്നു വരെ ആളുകള്‍ സംശയിച്ചു. എന്നാല്‍ ആര്‍ക്കും തെറ്റിയിരുന്നില്ല. അത് വധുവിന്റെ പേര് തന്നെ ആയിരുന്നു. ഈ പേരിന്റെ ഉടമയ്ക്ക് ഈ വാക്കുകളുടെ അര്‍ത്ഥം എന്തെന്ന് അറിയില്ല. ഈ പേര് സമ്മാനിച്ച അച്ഛനാകട്ടെ ഇതൊരു സംസ്‌കൃത വാക്കാണെന്ന് അറിയാമെന്നല്ലാതെ ഈ വാക്കുകളെപ്പറ്റി യാതൊന്നുമറിയില്ല.
വളരെ വ്യത്യസ്തമായ ഈ പേര് തനിക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ദ്യാനൂര്‍ഹ് പറയുന്നു. എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും ഈ പേരിനെകുറിച്ചുള്ള വിഷമങ്ങളെല്ലാം മാറി. കാരണം അപ്പോഴേക്കും ഇവര്‍ പേരുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.
ദ്യാനൂര്‍ഹിന്റെ പേര് വരന് വിബീഷിനും ഇഷ്ടമാണ്. മാത്രമല്ല ആള്‍ക്കൂട്ടത്തിനിടയില്‍ ഭാര്യയുടെ പേര് വിളിച്ചാല്‍ തിരിച്ചറിയാന്‍ യാതൊരു പ്രയാസവുമില്ലെന്ന് വിബീഷ് പറയുന്നു. മാര്ച്ച് 31-നാണ് വിബീഷിന്റെയും ദ്യാനൂര്‍ഹ് നാഗിതിയുടെയും വിവാഹം നടന്നത്.
https://www.facebook.com/Malayalivartha