ഡോണ്‍ ഗോര്‍സ്‌സ്‌കെ, തന്റെ 30,000 -ാമത്തെ മക് ഡൊണാള്‍ഡസ് ബര്‍ഗര്‍ ആഘോഷമാക്കി!
റിട്ടയേര്‍ഡ് പ്രിസണ്‍ ഓഫീസര്‍ ഡോണ്‍ ഗോര്‍സ്‌കെ വിസ്‌കോണ്‍സിനിലുള്ള ഫോണ്ട് ഡു ലകിലെ മക് ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ ഇരുന്ന് മാക് ഡൊണാള്‍ഡ്‌സിന്റെ ബിഗ് മാക് ബര്‍ഗര്‍ അകത്താക്കുമ്പോള്‍ പറഞ്ഞു, ഇത് എനിക്ക് അല്പം വിശേഷപ്പെട്ടതാണെന്ന്! അയാള്‍ ആകാംക്ഷയോടെ കാത്തിരിക്കയായിരുന്ന ദിവസമാണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അയാളുടെ ജീവിതത്തിലെ നാഴികകല്ലായ പ്രസ്തുത സംഭവത്തിന് ദൃക്‌സാക്ഷികളാകാന്‍ എത്തിയവര്‍ക്ക് മുന്നില്‍ അര മണിക്കൂറോളം ആ ബര്‍ഗറുമൊത്ത് അയാള്‍ ചെലവഴിച്ചു. തന്റെ ആദ്യ ബര്‍ഗര്‍ കഴിച്ച അതെ റസ്റ്ററന്റില്‍ നിന്നും തന്റെ 30000-ാമത്തെ മക് ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍ കഴിയ്ക്കുന്നത് അയാള്‍ നാട്ടുകാരെയും മാദ്ധ്യമങ്ങളേയും ഒക്കെ ഒപ്പം നിര്‍ത്തി വന്‍ ആഘോഷമാക്കി.
സ്‌പെഷ്യല്‍ സോസും, ലെറ്റിയൂസും, ചീസും , പിക്കിളും, സവാളയും, എള്ളും ഒക്കെ ചേര്‍ന്ന ആ ബീഫ് പാറ്റി പതിവുപോലെ ആസ്വദിച്ചു അയാള്‍ കഴിച്ചു. 1972-ല്‍ തനിയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടി കഴിഞ്ഞയുടനെ ആദ്യത്തെ മക് ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍ കഴിച്ചപ്പോള്‍ ഫോണ്ട് ഡു ലാകിലെ ഒരേയൊരു മക് ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റ് ആയിരുന്നു മിലിറ്ററി റോഡിലുണ്ടായിരുന്ന ആ ഔട്ട്ലെറ്റ് എന്ന് അയാള്‍ അനുസ്മരിച്ചു.2004-ല്‍ മോര്‍ഗന്‍ സ്പാര്‍ലോക്ക് നിര്‍മിച്ച 'സൂപ്പര്‍ സൈസ് മി' എന്ന ഡോക്യൂമെന്ററിയില്‍, തന്റെ ആദ്യ കാര്‍ വാങ്ങിയപ്പോഴും താന്‍ ഇവിടെയെത്തി ബര്‍ഗര്‍ കഴിച്ചതായി അയാള്‍ പറയുന്നുണ്ട്. ആദ്യമായി അവിടെ നിന്നും ബര്‍ഗര്‍ കഴിച്ച ദിവസം താന്‍ 9 ബര്‍ഗര്‍ കഴിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് മതിയാകുന്നത്ര തിന്നാന്‍ അന്ന് കഴിഞ്ഞില്ലല്ലോ എന്ന തോന്നല്‍ എന്നിട്ടും ബാക്കി നിന്നുവത്രെ.
ഗോര്‍സ്‌കെ തന്റെ ഭാര്യയെ പ്രൊപ്പോസ് ചെയ്തത് പോലും മക് ഡൊണാള്‍ഡ്‌സിന്റെ ഒരു കാര്‍ പാര്‍ക്കിലുള്ള ഗോള്‍ഡന്‍ ആര്‍ച്ചിനു താഴെ വച്ചായിരുന്നു. താന്‍ ഇത്രയധികം മക് ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍ കഴിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോള്‍ അതിന് എന്തെങ്കിലും തെളിവ് തരാന്‍ പറ്റുമോ എന്നൊക്കെ ചോദിയ്ക്കുന്നവരുണ്ട് എന്ന് ഗോര്‍സ്‌കെ പറയുന്നു. അതിനായി ആയിരക്കണക്കിന് റെസീപ്റ്റുകളും സാന്‍ഡ് വിച്ച് റാപ്പറുകളും കണ്ടൈനറുകളും അയാള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അയാളുടെ ഈ 'അഡിക്ഷന്റെ ', സൂക്ഷിച്ചു വച്ചിരുന്ന തെളിവുകളായ 7000-ത്തോളം സ്‌റ്റൈറോഫോം കാര്‍ട്ടനുകള്‍ 1990-ലെ ഒരു ചുഴലിക്കാറ്റില്‍ പെട്ട് നശിച്ചു പോയി.
ഗോര്‍സ്‌കെ കഴിയ്ക്കുന്ന തരം ബര്‍ഗറായ ബിഗ് മാകില്‍ 540 കലോറിയും 28 ഗ്രാം കൊഴുപ്പുമാണ് അടങ്ങിയിട്ടുള്ളതെന്ന് മക് ഡൊണാള്‍ഡ്‌സ് പറയുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് പറയുന്നത്, നിങ്ങളുടെ ഭക്ഷണത്തില്‍ ഇപ്പോള്‍ 90 ഗ്രാം ബീഫോ മറ്റ് പ്രോസസ്സ് ചെയ്ത മാംസാഹാരമോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ 70 ഗ്രാമായി കുറവ് ചെയ്യണമെന്നാണ്.
തന്റെ പരിചയക്കാരൊക്കെ തന്നെ കളിയാക്കാറുണ്ടെന്നും പക്ഷെ അതൊന്നും ബിഗ് മാക് തിന്നുന്ന ശീലം ഉപേക്ഷിയ്ക്കാന്‍ ഇടയാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.തന്റെ ഏറ്റവും ഒടുവിലത്തെ മെഡിക്കല്‍ ചെക്ക് അപ്പിലും തനിക്ക് കൊളസ്‌ട്രൊളോ , ബി പി സംബന്ധ രോഗങ്ങളോ ഇല്ലെന്നും അയാള്‍ വ്യക്തമാക്കി.
ദിവസവും രണ്ടു ബര്‍ഗര്‍ എന്ന കണക്കില്‍ 1972-മുതല്‍ ബര്‍ഗര്‍ കഴിയ്ക്കുന്ന തന്റെ ശീലത്തെ കുറിച്ച് അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതുള്ളതു കൊണ്ട് ഒരിക്കലും തനിയ്ക്ക് ആഹാരം പാകം ചെയ്യേണ്ടി വന്നിട്ടില്ല എന്നതൊരു സൗകര്യമാണെന്നും അത് വളരെ വേഗത്തില്‍ വളരെ അടുത്ത് ലഭ്യമായിരുന്നുവെന്നും ജോലി കഴിഞ്ഞു വന്നാലുടന്‍ തന്നെ ഭക്ഷണം കഴിയ്ക്കാനാവുമായിരുന്നുവെന്നും ഒക്കെയാണ് അദ്ദേഹം പറയുന്നത്. വേറെ ഒരു ഭക്ഷണം കഴിയ്ക്കുവാനും ഇത് പോലുള്ള ആഗ്രഹവും ആര്‍ത്തിയും ഉണ്ടാകുമായിരുന്നില്ലെന്നും തന്റെ പെര്‍ഫെക്റ്റ് ആഹാരം ഇതാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും , മക് ഡൊണാള്‍ഡ്‌സിന്റെ അല്ലാത്ത വേറെ ഏതെങ്കിലും ബര്‍ഗര്‍ കഴിയ്ക്കുമ്പോള്‍ വല്ലാത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഈ കാലയളവിനിടയില്‍ മക് ഡൊണാള്‍ഡ്‌സ് കഴിയ്ക്കാതിരുന്ന ദിവസങ്ങളും അയാള്‍ നോട്ട് ചെയ്തു വച്ചിട്ടുണ്ട്. 1994 ഓഗസ്റ്റ് 13-ന് മക് ബിഗ് കഴിയ്ക്കാന്‍ കഴിഞ്ഞില്ലെന്നും അന്ന് 600 മൈലോളം നീണ്ട ഒരു യാത്രയ്ക്കിടയില്‍ ഒരു മക് ഡൊണാള്‍ഡ്‌സ് ഔട്ട് ലെറ്റ് പോലും കാണാന്‍ ഇടയായില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തി എന്നും തന്മൂലം അന്ന് അത് കഴിച്ചില്ലെന്നുമാണ് അദ്ദേഹം രേഖപ്പെടുത്തി വച്ചിരിയ്ക്കുന്നത്. അതിനു മുന്‍പ് 1988-ല്‍ തന്റെ അമ്മ മരിച്ച ദിവസവും ബര്‍ഗര്‍ കഴിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മരിയ്ക്കുന്ന ദിവസം ആ ബര്‍ഗര്‍ കഴിയ്ക്കതിരിയ്ക്കണം എന്ന് അമ്മ നേരത്തെ ആവശ്യപ്പെട്ടിരുന്നതിനെ തുടര്‍ന്നാണ് അന്ന് കഴിയ്ക്കാതിരുന്നതത്രേ.
മറ്റു ഭക്ഷ്യ ശൃംഖലകളുടെ ബര്‍ഗറുകള്‍ അയാള്‍ കഴിയ്ക്കുകയെ ഇല്ലത്രെ. ഒരേ ഒരിക്കല്‍ മാത്രമാണ് ബര്‍ഗര്‍ കിംഗുകാരുടെ ഒരു ബര്‍ഗര്‍ കഴിച്ചത്.
https://www.facebook.com/Malayalivartha