ഐസ് ക്രീം വാങ്ങി കൊടുക്കാന്‍ കരടിയെ പാര്‍ലറില്‍ കൊണ്ട് പോയതിന് മൃഗശാലയ്ക്ക് പിഴ ശിക്ഷ
കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ഡിസ്‌കവറി വൈല്‍ഡ് ലൈഫ് പാര്‍ക്ക് അധികാരികള്‍ അവിടുള്ള ഒരു കരടിക്കുട്ടനെ അവിടെ അടുത്തുള്ള ഒരു ഡയറി ക്വീന്‍ ഷോപ്പിലേക്ക് കാറില്‍ കൂട്ടികൊണ്ടു പോയി. എന്തിനായിരുന്നെന്നോ? അവനു ഐസ് ക്രീം വാങ്ങി നല്‍കാന്‍. എന്നിട്ട് ഷോപ്പിന്റെ ഉടമ കാറിന്റെ ജനാലച്ചില്ലിനിടയിലൂടെ അവന് ഐസ് ക്രീം കൊടുക്കുന്നതിന്റെ വിഡിയോയും പകര്‍ത്തി അത് എല്ലാര്‍ക്കും കാണാനായി ആ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തു.
മൃഗങ്ങളെ കൂടിനു പുറത്തേയ്ക്കു കൊണ്ട് പോകുന്നുണ്ടെങ്കില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികളെ മുന്‍കൂട്ടി വിവരം അറിയിയ്ക്കണമെന്ന് മൃഗശാലാ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൃഗശാലാ ഉടമസ്ഥരായ ഡഗ് ബോസ്, ഡെബ്ബി റൗലന്‍ഡ് എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അവര്‍ മറ്റു ചില തിരക്കുകളില്‍ ആയതിനാല്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികളെ അറിയിക്കാന്‍ വിട്ടുപോയതാണ് എന്ന് അവര്‍ അറിയിച്ചു. തന്മൂലം വൈല്‍ഡ് ലൈഫ് ആക്ട് അനുസരിച്ചാണ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബെര്‍ക്ലി കരടിയെ പുറത്തു കൊണ്ടുപോയപ്പോള്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫില്‍ നിന്നും അനുമതി വാങ്ങാതിരുന്നത് മാധ്യമങ്ങള്‍ വലിയ വാര്‍ത്ത ആക്കിയിട്ടുണ്ട്.
ഡിസ്‌കവറി വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ വെബ് സൈറ്റില്‍ അവര്‍ ഇതേ കുറിച്ച് പ്രസ്താവന പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 28 വര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി വന്നിരുന്ന ഈ അനിമല്‍ പാര്‍ക്കില്‍ ആദ്യമായാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്നതെന്നും ഒരു മൃഗത്തെ പുറത്തേയ്ക്കു കൊണ്ട് പോകുന്നതിനു മുന്‍പ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫിനെ മുന്‍കൂട്ടി അറിയിയ്ക്കാതിരുന്നതിനാല്‍ വൈല്‍ഡ് ലൈഫ് ആക്ട് അനുസരിച്ച് തങ്ങള്‍ക്ക് പിഴ ശിക്ഷ വിധിച്ചുവെന്നും അവര്‍ അറിയിക്കുന്നു.
നമ്മുടെ സമൂഹത്തിലുള്ള മൃഗങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികള്‍ പുലര്‍ത്തുന്ന ശ്രദ്ധയും ശുഷ്‌കാന്തിയും പ്രശംസനീയമാണെന്നും തങ്ങളുടെ പിഴ തങ്ങള്‍ ഉടനെ അടയ്ക്കുമെന്നും മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ തന്നെ നടപ്പില്‍ വരുത്തിക്കഴിഞ്ഞെന്നും വെബ് സൈറ്റ് തുടര്‍ന്ന് പറയുന്നു.
https://www.facebook.com/Malayalivartha