നഗ്നരാകാന്‍ തയ്യാറാണോ? എന്നാല്‍ ഈ മ്യൂസിയത്തിനുള്ളില്‍ കയറാം!
പാലെയിസ് ദേ ടോക്കിയോ എന്ന പാരീസ് മ്യൂസിയം ഒരു ദിവസം പൂര്‍ണ്ണമായും നൂഡിസ്റ്റുകള്ക്കായി മാറ്റിവയ്ക്കുന്നു. കലാ പ്രദര്‍ശനങ്ങള്‍ക്ക് പോകുമ്പോള്‍ വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ലായിരുന്നെങ്കില് കൂടുതല്‍ നന്നായി ചിത്രം ആസ്വദിക്കാന്‍ കഴിയുമായിരുന്നേനെ എന്ന സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് നഗ്നരായി പ്രദര്‍ശനങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിയത്. മേയ് അഞ്ചിനായിരുന്നു മ്യൂസിയം അതിനവസരം നല്‍കിയത്.
മ്യൂസിയത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വേഷം മാറാനുള്ള ഇടം മ്യൂസിയത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നഗ്നരായി പ്രദര്‍ശനം ആസ്വദിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുന്‍നിര്‍ത്തിയുള്ള മ്യൂസിയമായതിനാല്‍ ഇവിടെ വസ്ത്രം ധരിച്ച് പ്രദര്‍ശനം കാണാന്‍ അനുമതിയില്ല.
ഇത് ആദ്യമായാണ് പാരീസില്‍, നഗ്നരായി കലാസ്വാദനത്തിന് വഴിതുറന്നത്. കഴിഞ്ഞ വര്‍ഷമാണ് പാരീസിലെ ബോയിസ് ദെ വിന്‍സെന്‍സ് പാര്‍ക്കില്‍ നഗ്നരായി പ്രകൃതിയെ ആസ്വദിക്കാന്‍ അവസരം നല്‍കിയത്. അയര്‍ലന്‍ഡില്‍ നഗ്നബീച്ച് തുടങ്ങുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha