ബോഡി പെയിന്റ് ആര്‍ട്ട് പരീക്ഷണവുമായി യുവതി ക്യാമ്പസില്‍
മെരിലാന്‍ഡ് ബാള്‍ട്ടിമോറിലുള്ള ബോഡി പെയിന്റര്‍ ജെന്‍ സെയ്ഡല്‍ പെയിന്റ് കൊണ്ട് ദേഹത്ത് ചിത്രം വരയ്ക്കുമ്പോള്‍ പൂര്‍ണ നഗ്‌ന ശരീരവും വസ്ത്രം ധരിച്ചിട്ടുണ്ടന്ന് തോന്നുന്നത്ര മാജിക് ആണ്.അത്ര വൈദഗ്ദ്ധ്യം ആണ് ജെന്നിനുള്ളത്. ഇത്തവണ ജെന്നിനും അവളുടെ മകള്‍ക്കും സിഡ്‌നി എന്ന യുവതിയെ വസ്ത്രം ധരിപ്പിയ്ക്കാതെ പെയിന്റടിച്ച് നഗ്‌നത മറച്ച് ക്യാമ്പസിലേയ്ക്ക് അയച്ചാല്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുമോ എന്ന് പരീക്ഷിച്ചറിയണമെന്നു തോന്നി.
വസ്ത്രം ധരിച്ചിരിക്കുന്നത് മാതിരിയുള്ള തോന്നല്‍ ഉളവാക്കാനായി സിഡ്‌നിയുടെ ദേഹം മുഴുവന്‍ പെയിന്റ് പൂശുന്നതിന്റെ വിഡിയോയും പകര്‍ത്തി. വീഡിയോയുടെ തുടക്കത്തില്‍ ജെന്നും മകള്‍ കെന്നഡിയും ചേര്‍ന്ന് ഒരു ഇന്‍ഡിഗോ ജീന്‍സ് വരച്ചു ചേര്‍ക്കുന്നത് കാണാം .ജീന്‍സിന്റെ സിപ്പും അതിലുള്ള കീറലും എല്ലാം അതി മനോഹരമായാണ്്് വരച്ചു ചേര്‍ത്തത്.
തുടര്‍ന്ന് അവളുടെ മാറിടങ്ങള്‍ക്ക് മേല്‍ ഒരു വെളുത്ത ഹാള്‍ട്ടര്‍ ടോപ് വരച്ചു ചേര്‍ക്കുന്നതിന് മുമ്പ് ഒരു നിപ്പിള്‍ ഷീല്‍ഡ് ഉപയോഗിച്ച് അവളുടെ സ്ഥാനാഗ്രങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നുണ്ട്. പെയിന്റ് ചെയ്യല്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഒരു ക്യാമറാമാനോടൊപ്പം അവള്‍ ക്യാമ്പസിലേക്ക് ചെല്ലുന്നു. അവിടെയുള്ള പെണ്‍കൂട്ടങ്ങളോടെല്ലാം നിങ്ങള്‍ക്ക് എതിരെ ആരെങ്കിലും പറഞ്ഞിട്ടുള്ള ഏറ്റവും കൗതുകകരമായ കമന്റ് എന്തായിരുന്നു എന്ന് ചോദിയ്ക്കുന്നു. അങ്ങനെയൊരു ഇന്റര്‍വ്യൂവിനായി എത്തിയതാണ് അവര്‍ എന്ന് കരുതിയ വിദ്യാര്‍ഥിനികളാരും തന്നെ അവരുടെ വസ്ത്രത്തിലേയ്ക്ക് ശ്രദ്ധിച്ചതുമില്ല. കൂടാതെ വസ്ത്രത്തിലേയ്ക്ക് ശ്രദ്ധ പോകാനും മാത്രം അതില്‍ എന്തെങ്കിലും അപാകത ഉണ്ടെന്ന് അവര്‍ക്ക് തോന്നിയതുമില്ല.
ഒടുവില്‍ ആര്‍ക്കും ഒരു സംശയവും തോന്നുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ക്കു തന്നെ തങ്ങളിലേക്ക് അവരുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ടി വന്നു. ഒരു വിദ്യാര്‍ത്ഥിയോട് ക്യാമറാമാന്‍ തന്നെ ചോദിച്ചു, അവളുടെ ഡ്രെസ്സിന് എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയോ എന്ന്? അപ്പോഴാണ് അവന്‍ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയത്. ഉടനെ തന്നെ അവനു കാര്യം മനസ്സിലായി. ഞാന്‍ പോകുന്നതാണ് നല്ലത് എന്ന് പറഞ്ഞു കൊണ്ട് ഒരു നാണിച്ച ചിരിയോടെ സ്ഥലം വിടുന്നതിനിടയില്‍, അതിന് അവള്‍ വസ്ത്രമൊന്നും ധരിച്ചിട്ടില്ലലോ ഭായ് എന്ന് വിളിച്ചു പറയുകയും ചെയ്തു.
മൂന്നു പെണ്‍കുട്ടികളുടെ ഒരു ഗ്രൂപ്പിനോട് സിഡ്‌നി ഈ സൂത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് തന്നെ കാര്യം മനസ്സിലാക്കി. ഇത് കൊള്ളാമല്ലോ, നന്നായിരിയ്ക്കുന്നു എന്ന് അഭിനന്ദിയ്ക്കുകയും ചെയ്തു. മറ്റൊരു ഗ്രൂപ്പിനോട് സിഡ്‌നി സംസാരിച്ചു നിന്നിട്ടും അവര്‍ കുറെ നേരം കഴിഞ്ഞിട്ടാണ് സത്യം മനസിലാക്കിയത്. അതോടെ അവര്‍ക്കു അത്ഭുതം അടക്കാനായില്ല. മറ്റു രണ്ടു പെണ്‍കുട്ടികള്‍ സിഡ്‌നിയെ ഇതിനു മുമ്പ് ഇത്തരം ടാസ്‌കുകള്‍ ചെയ്യുന്നതായി ഫേസ് ബുക്കില്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും പറഞ്ഞു.
വേറൊരു സംഘം പെണ്‍കുട്ടികള്‍ അവള്‍ വസ്ത്രം ധരിച്ചിട്ടില്ലെന്നും ബോഡി പെയിന്റ് മാത്രമാണ് ധരിച്ചിട്ടുള്ളതെന്നും അറിഞ്ഞപ്പോള്‍ ഇതെല്ലാം യഥാര്‍ത്ഥ വസ്ത്രങ്ങള്‍ തന്നെയാണെന്നാണ് വിചാരിച്ചതെന്നും കൂടാതെ അവള്‍ ധരിച്ചിരിയ്ക്കുന്ന ടോപ് അടിപൊളിയാണെല്ലോ എന്ന് വിചാരിച്ചുവെന്നും പറഞ്ഞു. അത് കഴിഞ്ഞ് ആ പെണ്‍കുട്ടി ചോദിയ്ക്കുന്നു, നീ ധരിച്ചിരിക്കുന്ന പാന്റും യഥാര്‍ഥത്തിലുള്ളതല്ലെന്നാണോ പറയുന്നത് എന്ന് ചോദിയ്ക്കുന്നു. പിന്നീട് അത് യഥാര്‍ത്ഥ പാന്റ് അല്ലെന്ന് കാണിയ്ക്കാന്‍ അവരെ അത് തൊട്ടു നോക്കാന്‍ അനുവദിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha