വലിപ്പം കൂടുമ്പോള്‍ വിലയും കൂടും യാപ് ദ്വീപ് നിവാസികളുടെ റായ്സ്‌റ്റോണ്‍ എന്ന പാറക്കല്ലിന്!
വൃത്താകൃതിയിലുള്ള ഒരു വലിയ പാറക്കല്ല്. നമുക്കത് വെറും പാറക്കല്ല് എന്നേ തോന്നുകയുള്ളൂ. എന്നാല്‍,പസഫിക് സമുദ്രത്തിലെ കരോളിന്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട യാപ് എന്ന ദ്വീപ് നിവാസികള്‍ക്ക് ആ കല്ല് പണമാണ്. വലിയ വിലയുള്ള പണം.
വൃത്താകൃതിയില്‍ ചെത്തിയെടുത്ത പാറക്കല്ലാണ് ഇക്കൂട്ടര്‍ക്ക് പണം. കല്ലിന്റെ വലിപ്പം കൂടുന്തോറും വിലയും കൂടും. വില കുറഞ്ഞ വലിപ്പമില്ലാത്ത പണമുണ്ടെന്ന് കരുതിയെങ്കില്‍ തെറ്റി. ഏറ്റവും ചെറിയ പണക്കല്ലിനുപോലും ഒരു കാറിന്റെ ഭാരമുണ്ട്. എന്നു മുതലാണ് യാപ് ദ്വീപില്‍ പാറക്കല്ലുപയോഗിച്ചുള്ള പണമിടപാട് തുടങ്ങിയതെന്ന് വ്യക്തമായി കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.
എങ്കിലും 300 വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലും ഈ രീതി നിലവില്‍ വന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍. യാപ് നിവാസികള്‍ ഇത്രയും ഭാരമുള്ള അവരുടെ കല്ലുപണം കൊണ്ടുനടക്കാറില്ല. നിശ്ചിത സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്ന കല്ലുപണത്തിന്റെ ഉടമയാരെന്ന് ദ്വീപിലുള്ളവര്‍ക്കെല്ലാം അറിയാം.
ഉടമയ്ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ കല്ലുപണം കൈമാറാനൊരുങ്ങുന്ന കാര്യം എല്ലാവരെയും അറിയിക്കും. അങ്ങനെ ആ കല്ലുപണം വാങ്ങുന്ന ആളുടേതായി മാറും. സ്ഥാനം മാറാതെതന്നെ.
ഇങ്ങനെ ദ്വീപിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന പാറക്കല്‍ പണങ്ങള്‍ക്കെല്ലാം ഉടമകളുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ദ്വീപു നിവാസികള്‍ യുഎസ് ഡോളര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂമിയിടപാടു പോലുള്ള വലിയ പണമിടപാടുകള്‍ക്ക് ദ്വീപിലെ മുതിര്‍ന്ന തലമുറ കല്ലുപണത്തെയാണ് ആശ്രയിക്കുന്നത്.
വിവാഹത്തില്‍ വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കുന്നതും പണക്കല്ലുതന്നെ. എന്തായാലും അധികം വൈകാതെതന്നെ ദ്വീപിലെ കല്ലുപണമിടപാട് അവസാനിക്കുമെന്നും കല്ലു കൈമാറുന്നത് ഒരു ആചാരമായി അവശേഷിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha