വര്‍ണ്ണ ചില്ലില്‍ തിളങ്ങി നില്‍ക്കുന്ന ഒരു ജപ്പാന്‍ കടല്‍ തീരം!
വിവിധ വര്‍ണങ്ങളിലുള്ള ചില്ലുകഷണങ്ങള്‍ കൊണ്ട് മനോഹരമായ മറ്റൊരു തീരം കൂടി.
ജപ്പാനിലെ ഒരു കടല്‍ത്തീരമാണ് ബഹുവര്‍ണമുള്ള ചില്ലുകളുടെ നിക്ഷേപത്താല്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ ലോകത്തെ ഗ്ലാസ് ബീച്ചുകളുടെ നിരയില്‍ ഈ തീരവും ഇടം പിടിച്ചു.
മാക് കെറിച്ചര്‍ ബീച്ച്, റഷ്യയിലെ ഒസൂറി ബീച്ച് എന്നിവയാണ് ലോകത്തെ പ്രധാന ഗ്ലാസ്ബീച്ചുകള്‍. ഗ്ലാസുകളുടെ സ്ഥിര നിക്ഷേപമില്ലാത്ത സീസണല്‍ ഗ്ലാസ് ബീച്ചുകളും ലോകത്തുണ്ട്.
ജപ്പാനിലെ പുതിയ ഗ്ലാസ് ബീച്ചിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില് വൈറലായതോടെ ഇങ്ങോട്ടേക്കും സഞ്ചാരികളുടെ ഒഴുക്കാണ്.
കടലിലെത്തുന്ന മാലിന്യങ്ങളാണ് രൂപാന്തരം സംഭവിച്ച് ഗ്ലാസ് പരലിന്റെ രൂപത്തില്‍ തീരത്തടിയുന്നത്.
https://www.facebook.com/Malayalivartha