വളര്‍ത്തുനായയെ രക്ഷിക്കാന്‍ തടാകത്തില്‍ ചാടി ബ്രസീലിന്റെ പ്രഥമ വനിത; ഭര്‍ത്താവായിരുന്നു വീണതെങ്കില്‍ ഈ സാഹസം കാട്ടുമായിരുന്നോ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ ട്രോളി
തന്റെ വളര്‍ത്തുനായയെ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ തടാകത്തിലേക്ക് എടുത്തുചാടിയതോടെ ബ്രസീലിന്റെ മുന്‍ സൗന്ദര്യറാണിയും ബ്രസീല്‍ പ്രസിഡന്റ് മിച്ചല്‍ തെമറിന്റെ ഭാര്യയുമായ മാര്‍സല തെമര്‍ സമൂഹമാധ്യമങ്ങളിലെ മിന്നും താരമാണിപ്പോള്‍.
താറാവിന് കുഞ്ഞുങ്ങള്‍ക്ക് പിന്നാലെ ഓടിയ നായ അബദ്ധത്തില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുമുന്നിലുളള തടാകത്തിലേക്കു വീണു. ഇതു കണ്ട മുപ്പത്തിനാലുകാരിയായ മാര്‍സല തടാകത്തിലേക്കു ചാടി. നായയെ രക്ഷിച്ചു കരയ്ക്കു കയറ്റുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
നല്ല ആഴമുള്ള തടാകത്തില്‍ സ്വയരക്ഷ അവഗണിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം സമൂഹമാധ്യമങ്ങളിലും തരംഗമായി. മാര്സലയുടെ ഭര്‍ത്താവായിരുന്നു വീണതെങ്കില്‍ ഈ സാഹസം കാട്ടുമായിരുന്നോ എന്നൊക്കെയുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha