സ്രാവ് വേട്ടക്കാരന്‍ എലിയറ്റ്, സ്രാവിനെ വലിച്ച് കരയ്ക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു!
എലിയറ്റ് സുഡാലിന്റെ പണി സ്രാവ് പിടിത്തമാണ്. ശാസ്ത്രീയ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സ്രാവുകളെ പിടിച്ച് ടാഗ് ചെയ്യുന്നതിനായിട്ടാണ് അയാള്‍ സ്രാവിനെ പിടിക്കുന്നത്. കരയ്‌ക്കെത്തിക്കുന്ന സ്രാവിനെ ടാഗ് ചെയ്ത് കഴിഞ്ഞാലുടനെ തന്നെ തിരികെ കടലിലേക്ക് വിടും. സ്രാവിനെ പിടികൂടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?
രണ്ടു ദിവസം മുന്‍പ് എലിയറ്റ് ഫ്‌ലോറിഡയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നും 3.6 മീറ്റര്‍ നീളമുള്ള ഒരു ഹാമ്മര്‍ ഹെഡ് സ്രാവിനെ പിടികൂടി വലിച്ച് കരയിലെത്തിക്കുന്നതിന്റെ ദൃശ്യം അയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അത് വൈറല്‍ ആകാന്‍ ഒട്ടും വൈകിയില്ല. എന്നാല്‍ ആ വീഡിയോയില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ സ്രാവ് ആയിരുന്നില്ല താരം.
ആ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളായിരുന്നു രസകരം. സ്രാവാണോ ആ ചെറുപ്പക്കാരന്റെ ആബ്‌സ് (വയറിലെ മസിലുകള്‍) ആണോ കൂടുതല്‍ വിശേഷപ്പെട്ട കാഴ്ച എന്നതിനെ കുറിച്ച് എനിക്ക് സംശയമുണ്ട് എന്നായിരുന്നു ഒരു കമന്റ്. കടല്‍ത്തീരങ്ങളില്‍ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും നല്ല സ്രാവ് ഇതാണെന്ന് തീര്‍ത്തു പറയാം എന്ന് പറയാന്‍ ആഗ്രഹിച്ച ആള്‍, ആശയത്തിന് ഊന്നല്‍ നല്‍കുവാനായി ഉപയോഗിച്ച ആബ്‌സലൂട്ട്ലി എന്ന ഇംഗ്ലീഷ് വാക്കിന്റെ എ,ബി,എസ് എന്നീ അക്ഷരങ്ങള്‍ മാത്രം ഇംഗ്ലീഷിലെ വലിയ അക്ഷരം ഉപയോഗിച്ച് എഴുതിയപ്പോള്‍ സ്രാവ് പിടുത്തക്കാരന്റെ വയറിലെ പേശികളുടെ ആകര്‍ഷണീയതയെ കുറിച്ച് പറയാതെ പറയുകയും ചെയ്തു. മനോഹരമായ കടല്‍ജീവി. ആ ആബ്‌സും തികച്ചും ഹോട്ട് ആണ് എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ഇനിയിപ്പോള്‍ പുതിയ സ്രാവുകളെ പിടിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ എലിയട്ട് പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരിക്കും എന്നറിയിയ്ക്കാന്‍ മറ്റൊരാള്‍ കമന്റ് ഇട്ടത് ഇങ്ങനെയാണ്, 'അങ്ങനെ പെട്ടെന്ന് എനിക്കും സ്രാവുകളോട് താല്പര്യം തോന്നി തുടങ്ങിയിരിക്കുന്നു' എന്ന്. ആ സ്രാവിനെ അല്ല ആ സ്രാവ് പിടിത്തക്കാരനെ പിടിച്ചാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ അത് കിട്ടിയാല്‍ ഞാന്‍ പിന്നെ തിരികെ വിടില്ല എന്നേയുള്ളു എന്നായിരുന്നു മറ്റൊരു കമന്റ്.
വലിയ ചൂണ്ടകളും, ഹൂക്കുകളും ഒക്കെ വേണം അതി ശക്തന്മാരായ സ്രാവുകളെ പിടികൂടാനെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ കഴിഞ്ഞ നാല് വര്‍ഷമായി സ്രാവ് വേട്ടക്കാരനായി ജോലി നോക്കുന്ന എലിയട്ട് പറഞ്ഞു. 500-ഓളം സ്രാവുകളെ പിടികൂടി ടാഗ് ചെയ്ത് തിരികെ കടലില്‍ വിട്ടിട്ടുണ്ടെന്ന് പറഞ്ഞ എലിയട്ട് കഴിഞ്ഞ വര്‍ഷം മാത്രം 200 എണ്ണത്തിനെ പിടിച്ചിരുന്നുവത്രെ.
കഴിഞ്ഞ ആഴ്ച പിടികൂടിയ 12 അടി നീളമുള്ള ചുറ്റികത്തലയന്‍ സ്രാവിന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരാണ് അവന്‍ നല്‍കിയത്. ആക്‌സ്ഷര്‍ക്‌സ് എന്നാണ് അവന്റെ ഇന്‍സ്റ്റാഗ്രാമിന്റെ പേര്. ആ അക്കൗണ്ടില്‍ നിറയെ അവന്‍ പിടിച്ചിട്ടുള്ള വിവിധ കടല്‍ ജീവിലൂടെ ചിത്രങ്ങളും വിഡിയോയും ആണുള്ളത്.
കടല്‍ ജലത്തിന്റെ തെളിമ, ഊഷ്മാവ് , കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെ നോക്കിയാണ് സ്രാവുകളെ കണ്ടെത്തുന്നതെന്നും താന്‍ ചെയ്യുന്ന ജോലി ഗവേഷണ ആവശ്യങ്ങള്‍ക്കും സ്രാവുകളുടെ സംരക്ഷണത്തിനും വളരെ പ്രധാനപ്പെട്ടതാണെന്ന് തനിക്കറിയാമെന്ന് അവന്‍ തുടര്‍ന്നു പറഞ്ഞു.
https://www.facebook.com/Malayalivartha