ന്യൂസിലന്‍ഡില്‍ എട്ടുനില കെട്ടിടത്തോളം ഉയരമുള്ള തിരമാല
ദക്ഷിണാര്‍ധഗോളത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയരംകൂടിയ തിരമാല അടിച്ച രാജ്യമെന്ന ഖ്യാതി ഇനി ന്യൂസിലന്‍ഡിന്.എട്ടുനില കെട്ടിടത്തിന്റെ പൊക്കത്തോളം പൊങ്ങിയ തിരമാലയ്ക്ക് 23.8 മീറ്റര്‍ ഉയരമുണ്ടായിരുന്നു.
ദക്ഷിണ ന്യൂസിലന്‍ഡില്‍ നിന്ന് 439 മൈല്‍ അകലെ, ദക്ഷിണ സമുദ്രത്തിന് സമീപത്തെ കാംബെല്‍ ദ്വീപിലാണ് തിര ആഞ്ഞടിച്ചതെന്ന് ഗവേഷണ സംഘടനയായ മെറ്റ്ഓഷ്യന്‍ സൊലൂഷ്യന്സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 2012-ല്‍ ആഞ്ഞടിച്ച 22.03 മീറ്റര്‍ ഉയരമുള്ള തിരയായിരുന്നു ഇതേവരെ ദക്ഷിണാര്‍ധഗോളത്തില്‍ ഉണ്ടായ ഏറ്റവും വലിയ തിര.
1958-ല്‍ ആഞ്ഞടിച്ച 30.5 മീറ്റര്‍ ഉയരമുള്ള തിരയാണ് ലോകത്ത് ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തിര. അലാസ്കയിലെ ലിത്തുയ ദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ആഞ്ഞടിച്ച സുനാമിയിലാണ് ഇത്രയും ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങിയത്.
https://www.facebook.com/Malayalivartha