വന്യജീവി ഫോട്ടോഗ്രാഫര്‍ മാര്‍ക്ക് മോള് ലുവാങ് വന്യജീവി പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ കൗതുകകരമായ ദൃശ്യങ്ങള്‍
ഹെല്കോപ്റ്ററില്‍ വന്യജീവികളെ നിരീക്ഷിക്കുകയായിരുന്നു ഫൊട്ടോഗ്രഫര്‍ ആയ മാര്‍ക് മോള്. സാംബിയയിലെ തെക്കന്‍ ലുവാങ് വന്യജീവി പാര്‍ക്കിലാണ് നൂറിലേറെ മുതലകളുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഹിപ്പോകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചത്.
കൂട്ടത്തില്‍ ഒരു ഹിപ്പോയെ പിടികൂടിയ മുതലകള്‍ അതിനെ ആഹാരമാക്കുകയും ചെയ്തു. നൂറിലേറെ മുതലകള്‍ നദിയില്‍ നിറഞ്ഞു നില്ക്കുന്ന കാഴ്ച തന്നെ ആരെയും ഭയപ്പെടുത്തും. വേട്ടയാടപ്പെട്ട ഹിപ്പോ ചെളിയില്‍ പുതഞ്ഞു കിടക്കുന്നതും മുതലകള്‍ അതിനെ തിന്നാന്‍ തുടങ്ങുന്നതും ചിത്രങ്ങളിലുണ്ട്. ഹെലികോപ്റ്ററിലിരുന്ന് മാര്‍ക് എടുത്ത ചിത്രങ്ങളില്‍ പോരാട്ടത്തിന്റെ ഭീകരത വ്യക്തമാണ്.
എണ്ണത്തില്‍ കുറവായിരുന്ന ഹിപ്പോകള്‍ മുതലകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പകച്ചു പോവുകയായിരുന്നു. കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയ ഹിപ്പോയെയാണ് മുതലകള്‍ വേട്ടയാടിയതും കൊന്ന് ഭക്ഷിച്ചതും.
മുതലക്കൂട്ടത്തിന്റെ മറ്റൊരു വശത്തായി നദിയില്‍ നിന്നു കരയിലേക്കു കയറാന്‍ ശ്രമിക്കുന്ന ഹിപ്പോകളെയും കാണാം. മുതലകളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട ഹിപ്പോകള്‍ നദിയുടെ മറ്റൊരു ഭാഗത്തെത്തിയതായും ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നതിനിടയില്‍ മാര്‍ക് കണ്ടെത്തി.
https://www.facebook.com/Malayalivartha