ലോകത്തെ ഏറ്റവും വലിയ ഫോട്ടോയുമായി ജീന്‍ കൂപ്പറുടെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം!
1053.0 ജിഗാ പിക്‌സലിന്റെ മിഴിവുള്ള ചിത്രവുമായി ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചിത്രമാണിത്. ജീന്‍ കൂപ്പര്‍ നേതൃത്വം കൊടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ സംഘം തയാറാക്കിയത് വിവിധ ഭക്ഷ്യവസ്തുക്കളുടെ ചിത്രമാണ്.
ടെറാ പിക്‌സല്‍ സൈസുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള കാമറ ലോകത്തില്ലാത്തതിനാല്‍ 6,29,370 ചിത്രങ്ങള്‍ പ്രത്യേക രീതിയില്‍ സംയോജിപ്പിച്ചാണ് ഈ വലിയ ചിത്രം യാഥാര്‍ഥ്യമാക്കിയത്. ഇതിനായി ഫോട്ടോഗ്രാഫര്‍മാരുടെ സംഘം 2,187 മണിക്കൂറുകളാണ് പരിശ്രമിച്ചത്.
അതായത് മൂന്നു മാസത്തെ തുടര്‍ച്ചയായ എഡിറ്റിംഗ്! ചിത്രം എഡിറ്റ് ചെയ്യുന്നതിന് ഇടവേള എടുത്തിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. ഒരു എഡിറ്റര്‍ മാറുമ്പോള്‍ ഉടന്‍ പകരമുള്ള എഡിറ്റര്‍ ജോലി തുടങ്ങുന്ന രീതിയായിരുന്നു പിന്തുടര്‍ന്നത്.
ഈ ചിത്രം അതിന്റെ യഥാര്‍ഥ മിഴിവോടെ പ്രിന്റ് ചെയ്യണമെങ്കില്‍ 402 മീറ്റര്‍ നീളമുള്ള സ്ട്രിപ് വേണ്ടിവരും.
https://www.facebook.com/Malayalivartha