അമ്മ ബോയ്ഫ്രണ്ടിനു മറുപടി നല്കി, ഓവന് പ്രകൃതിയുടെ വിളിയ്ക്കും!
33-കാരനായ കെവിന് 27 -കാരിയായ അലൈസാ ആന്ററുമായി പ്രണയത്തിലായിട്ട് നാളേറെയായി. ഇക്കഴിഞ്ഞ ശനിയാഴ്ച അമേരിക്കയിലെ മിഷിഗനിലുള്ള ബേ സിറ്റിയില്‍ വച്ച് അവളോട് വിവാഹാഭ്യര്‍ഥന നടത്താന്‍ അവന് തീരുമാനിക്കുകയും ചെയ്തു. അലൈസയ്ക്ക് മറ്റൊരു ബന്ധത്തില്‍ നിന്നും 3- വയസ്സുകാരനായ ഒരു മകനും കെവിന് 11-കാരിയായ ഒരു മകളുമുണ്ട്.
കെവിന് അലൈസയ്ക്ക് മുന്പില് മുട്ടുകുത്തി നിന്ന് വില്‍ യു മാരി മി എന്ന് ചോദിയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അവര്‍ ഇരുവരും സര്‍വവും മറന്ന് മുഖാമുഖം നോക്കി നില്ക്കവേ അവരോടൊപ്പം ഉണ്ടായിരുന്ന മകന് ഓവന് നിന്ന ഇടത്തു നിന്നും ചാടി ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ അമ്മയും ബോയ്ഫ്രണ്ടും അവരുടെ ഏറ്റവും മനോഹരമായ നിമിഷത്തിന്റെ സ്വകാര്യതയില്‍ സ്വയം മറന്നു നിന്നതിനാല്‍ മകന് എന്താണ് ചെയ്യുന്നതെന്ന് കണ്ണുയര്‍ത്തി നോക്കിയില്ല.
കെവിന്, തന്റെ ഗേള്‍ ഫ്രണ്ടും ഓവന്റെ അമ്മയുമായ അലൈസായുടെ മുന്പില് മുട്ടിന്മേല് നിന്നയുടനെ ഓവന് ചാടി ഇറങ്ങി അവരുടെ പുറകിലേക്ക് നീങ്ങി നിന്ന് തന്റെ പാന്റ്സ് താഴ്ത്തി അവിടെ നിന്ന് കൊണ്ട് മൂത്രശങ്ക തീര്‍ത്തു. അപ്പോള്‍ അവന്റെ പിന്നില്‍ അവന്റെ 'അമ്മ തന്റെ ബോയ്ഫ്രണ്ടിന് വിവാഹ സമ്മതം നല്‍കുകയായിരുന്നു. അവര്‍ ചെയ്തതൊന്നും ഓവനും അറിഞ്ഞില്ല, ഓവന് ചെയ്തതൊന്നും അവരും അറിഞ്ഞില്ല. രണ്ടു പേരും അവരവരുടെ 'ജോലികള്‍ 'തീര്‍ത്തു കഴിഞ്ഞാണ് പരസ്പരം തിരഞ്ഞത്. അപ്പോഴാണ്, തന്റെ പ്രകൃതിയുടെ വിളിയ്ക്ക് ഓവന് മറുപടി നല്‍കുന്നതാണ്, തങ്ങളുടെ മനോഹര നിമിഷങ്ങള്‍ക്ക് പശ്ചാത്തലമായത് എന്ന വിവരം അവര്‍ അറിഞ്ഞത്.
വിവാഹ സമ്മതം കിട്ടിയ ചാരിതാര്‍ത്ഥ്യത്തോടെ തിരിഞ്ഞു ചുറ്റുപാടും നോക്കിയ അവരുടെ ശ്രദ്ധ ഓവനിലേയ്ക്ക് തിരിച്ചത് അവരുടെ വീഡിയോ എടുത്തു കൊണ്ടിരുന്ന കെവിന്റെ 11-വയസ്സുള്ള മകള്‍ കെയ്ലി ആയിരുന്നു. ഈ കാഴ്ച കണ്ട് ചിരി അടക്കാനാവാതെയാണ് അവള് വീഡിയോ എടുത്തു കൊണ്ടിരുന്നത്. ഒടുവില്‍ കെവിനും അലൈസയും ഇതറിഞ്ഞപ്പോള്‍ ഓഹോ.. ആ സമയത്ത് ഇവിടെ ഇങ്ങനെയൊക്കെ നടക്കുകയായിരുന്നോ എന്ന മട്ടില്‍ അവര്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു.
അവന് അവര്‍ പോട്ടി ട്രെയിനിംഗ് നല്കി കൊണ്ടിരിക്കുകയാണെന്നും എങ്കിലും, എവിടെ വച്ചാണ് അവന് ആവശ്യം തോന്നുന്നത് അവിടെ വച്ച് അത് നടത്തുന്ന ശീലമാണ് ഇപ്പോഴും ഓവനുള്ളത് എന്ന് മാതാപിതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha