ഡാന്‍സൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡല്ലേ...എന്നാല്‍ പിന്നെ ഒരു കൈ നോക്കിയാലോ എന്ന് തോന്നിയത് ചില 'അങ്കിള്‍മാര്‍ക്ക്'!
കുറച്ച് 'അങ്കിള്‍'മാരുടെ സംയുക്തസംരംഭമായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. അവനവനെക്കൊണ്ട് ആകുന്ന കാര്യത്തിനേ പോകാവൂ എന്ന് പണ്ടേ കാര്‍ന്നോന്മാര് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ മൂത്തവരുടെ ഈ ചൊല്ല് അവഗണിച്ചിട്ട് ഡാന്‍സ് കളിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കയാണ് ശിവകുമാര്‍, സുശീല്‍ ദാഹിയ, നിരജ് കല്‍റ, സുധീര്‍ ഗുല്യാനി എന്നീ 4 അങ്കിള്‍മാര്‍.
ഒരാള്‍ മറ്റൊരാളെ ഡാന്‍സ് പഠിപ്പിക്കുന്ന രീതിയിലാണ് വിഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഡിയോ കണ്ട് ആരും ചിരിക്കരുത്. ഇങ്ങനെ പറഞ്ഞാലും ഇതു കാണുന്നവര്‍ അറിയാതെ ചിരിച്ചു പോകും. കാരണം അത്ര രസകരമാണ് ഈ വിഡിയോയില്‍ ചിലര്‍ നടത്തുന്ന പ്രകടനങ്ങള്‍.
വൈറലായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. ഇവരുടെ നൃത്തത്തെക്കുറിച്ച് തന്നെയാണ് വിഡിയോ കണ്ടവര്‍ വാചാലരാകുന്നതും. ഈ പ്രായത്തിലും ഇത്തരം 'സാഹസങ്ങള്‍ക്ക്' ധൈര്യത്തോടെ ഇറങ്ങിത്തിരിച്ച ഇവരെ അഭിനന്ദിക്കുകയാണ് വിഡിയോ കണ്ട പലരും.
https://www.facebook.com/Malayalivartha