ഇങ്ങനെയുമുണ്ട് ചില അപ്പന്മാര്‍! മകന്റെ പത്താം ക്ലാസ് പരീക്ഷയിലെ പരാജയം ആഘോഷമാക്കിയത് പടക്കം പൊട്ടിച്ചും നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ നടത്തിയും!
ചെറിയ ക്ലാസിലാണെങ്കില്‍പ്പോലും ഒരു മാര്‍ക്ക് എങ്കിലും കുറഞ്ഞാല്‍ കുട്ടികളെ വഴക്ക് പറയുന്ന മാതാപിതാക്കളാണ് ഇന്ന് പൊതുവെയുള്ളത്. എന്നാല്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ ശിവാജി വാര്‍ഡില്‍ സിവില്‍ കോണ്‍ട്രാക്ടറായ സുരേന്ദ്ര കുമാര്‍ വ്യാസ് മകന്റെ തോല്‍വി വന്‍ ആഘോഷമാക്കുകയായിരുന്നു.
വെറും പടക്കം പൊട്ടിച്ചുള്ള ആഘോഷം മാത്രമല്ല ഉണ്ടായിരുന്നത്, മറിച്ച് നാട്ടില്‍ എല്ലാവര്‍ക്കും സദ്യ നല്‍കി. മധുരം വിതരണം ചെയ്യുകയും ചെയ്തു, സുരേന്ദ്ര കുമാര്‍ വ്യാസ്. ബോര്‍ഡു പരീക്ഷകള്‍ ജീവിതത്തിലെ അവസാനത്തെ പരീക്ഷകളല്ല എന്നും ഇനിയും മുന്നോട്ടു പോകാന്‍ ജീവിതം ബാക്കിയുണ്ടെന്നും കൂടാതെ അടുത്ത വര്‍ഷം പരീക്ഷ വീണ്ടും എഴുതാന്‍ അവസരമുണ്ടെന്ന പ്രതീക്ഷയുമാണ് ഈ പിതാവ് പ്രകടിപ്പിക്കുന്നത്.
പിതാവിന്റെ ഈ പ്രതികരണം തന്നെ പ്രചോദിപ്പിച്ചു എന്നും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഇത് സഹായിക്കുമെന്നും മകന്‍ അഷു കുമാര്‍ പറഞ്ഞു. എന്റെ അച്ഛനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നും നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം വിജയിക്കാന്‍ ഞാന്‍ പരിശ്രമിക്കും എന്നും മകന്‍ പറയുന്നു. മധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷ ഫലം വന്നതിനു ശേഷം ആറു കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha