ഫ്രാന്‍സ്വ കുരങ്ങുവര്‍ഗത്തില്‍ രണ്ടു ലിംഗത്തില്‍പ്പെട്ട ഇരട്ടകള്‍!
ചൈനയിലെ ഗ്യാന്‍ഷു നഗരത്തിലുള്ള വന്യജീവി മൃഗശാലയില്‍ ഫ്രാന്‍സ്വ ലാംഗൂര്‍ എന്ന കുരങ്ങുവര്‍ഗത്തില്‍ ഇരട്ടക്കുട്ടികള്‍ പിറന്നു. പീജിയന്‍സ് ട്വിന്‍സ് എന്നു വിളിക്കപ്പെടുന്ന ഒരാണും ഒരു പെണ്ണും എന്ന രീതിയിലാണ് ഇരട്ടകളുടെ പിറവി. ചരിത്രത്തിലാദ്യമായാണ് ഫ്രാന്‍സ്വ കുരങ്ങുവര്‍ഗത്തില്‍ ഇങ്ങനെ രണ്ടു ലിംഗത്തില്‍പ്പെട്ട ഇരട്ടകള്‍ ജനിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ഈ കുരങ്ങുവര്‍ഗത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നതുതന്നെ അപൂര്‍വ്വമാണെന്നിരിക്കെയാണ് ഇരട്ടകളുടെ ജനനം. സ്വര്‍ണനിറത്തിലുള്ള രോമങ്ങളാല്‍ പൊതിഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളെ മൃഗശാലയില്‍ എത്തുന്നവര്‍ക്ക് കാണാം. മൂന്നു മാസം പ്രായമാകുന്നതോടെ മാതാപിതാക്കളെപ്പോലെതന്നെ ഇവരുടെ രോമത്തിനും കറുപ്പുനിറമാകും.
മുഖത്തിനിരുവശവും ചെവി മുതല്‍ താടിവരെ കാണപ്പെടുന്ന വെളുത്ത രോമങ്ങളുടെ വരയാണ് ഇക്കൂട്ടരുടെ പ്രത്യേകത.ചൈനീസ് സര്‍ക്കാരിന്റെ ഫസ്റ്റ് ക്ലാസ് സംരക്ഷണം ലഭിക്കുന്ന മൃഗങ്ങളാണ് ഫ്രാന്‍സ്വ ലാംഗൂറുകള്‍. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍ വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളുടെ പട്ടികയില്‍ ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha