കെവിന്റെ പ്രയത്‌നത്തെ ഗിന്നസ് അംഗീകരിച്ചു
എന്‍ജിനും ടയറുമൊക്കെ തടി ഉപയോഗിച്ച് ഉണ്ടാക്കിയ ചെറിയ ഒരു ഷെഡില്‍ പിടിപ്പിച്ച് വാഹനരൂപത്തില്‍ ആക്കി ഓടിച്ചു നടക്കുന്നതാണ് കെവിന്‍ നിക്‌സ് എന്ന വെയില്‍സുകാരന്റെ ഹോബി. വ്യത്യസ്തമായൊരു വാഹനം രൂപകല്‍പന ചെയ്ത് ഉപയോഗിക്കുക മാത്രമല്ല അതുപയോഗിച്ച് സ്വന്തം പേരില്‍ ഒരു റിക്കാര്‍ഡ് കുറിക്കുകകൂടി ചെയ്തു ഈ അമ്പത്തിമൂന്നുകാരന്‍.
ഈ ഷെഡ്-വണ്ടി മണിക്കൂറില്‍ 101 മീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് ഇദ്ദേഹം റിക്കാര്‍ഡ് കുറിച്ചത്.13,000 പൗണ്ടിലധികം ചെലവഴിച്ചു നിര്‍മിച്ച ഈ ഷെഡ് വാഹനത്തിന് ഔഡി ആര്‍ എസ് 4 എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 400 ബിഎച്ച്പിയാണ് ഈ എന്‍ജിന്റെ കരുത്ത്. വാഹനത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തു.
2016-ല്‍ ഇതേ വാഹനം മണിക്കൂറില്‍ 80 മീറ്റര്‍ വേഗത്തില്‍ ഓടിച്ച് കെവിന്‍ ഗിന്നസ് റിക്കാര്‍ഡ്‌സില്‍ കയറിയിരുന്നു. പിന്നീട് എന്‍ജിന്‍ മാറ്റി കൂടുതല്‍ കരുത്തുള്ള ഔഡി ആര്‍ എസ് 4 എന്‍ജിന്‍ ഘടിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം തന്റെ തന്നെ റിക്കാര്‍ഡ് തിരുത്തിയത്.
https://www.facebook.com/Malayalivartha