വോട്ടിംഗ് മെഷീന്റെ സ്റ്റൈലില്‍ ഒരു കല്യാണക്കുറി..!
ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ ആയുധങ്ങളും എടുത്ത് പയറ്റി രംഗം കൊഴിപ്പിക്കുകയാണ്. എല്ലാ തലങ്ങളിലുമുള്ള പുതുമയ്ക്ക് സാക്ഷ്യം വഹിക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണ് ചെങ്ങന്നൂരിലേത്. വിവാഹ വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധങ്ങളായ വേറിട്ട കാഴ്ചകളുണ്ട്.
വധുവരന്മാര്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം സാധാരണമാണ്. കല്യാണക്കുറികളില്‍ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിക്കുന്ന അപൂര്‍വ്വകാഴ്ചകളും ഇതിനോടകം കണ്ടുകഴിഞ്ഞു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി കല്യാണക്കുറി വോട്ടിംഗ് മെഷീന്റെ മാതൃകയില്‍ തയാറാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വിവാഹവും ക്ഷണിക്കുന്ന രീതിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുടക്കം കുറിച്ചിരിക്കുന്നു.
ബാലറ്റ് മെഷീനിന്റെ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന കല്യാണക്കുറിയില്‍ ഒന്നു മുതല്‍ ഏഴുവരെ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും എട്ടാമത് കള്ളിയില്‍ ഇടതുസ്ഥാനാര്‍ഥി സജി ചെറിയാന് വോട്ടു ചെയ്യാനുള്ള അഭ്യര്‍ഥനയ്‌ക്കൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ചിഹ്നവും നല്‍കിയിട്ടുണ്ട്. കൊല്ലകടവ് മേപ്പള്ളിത്തറയില്‍ ലിജോ ജോയിയുടെ വിവാഹ ക്ഷണക്കത്താണ് ഇപ്രകാരം തയാറാക്കിയിരിക്കുന്നത്. 24-ന് വെണ്ണിക്കുളം കല്ലിമേല്‍ സെന്റ് ജോര്ജ് ഓര്ത്തഡോക്‌സ് പാരിഷ് ഹാളില്‍ വച്ചാണ് വിവാഹം. ഇതിനോടകം സമൂഹ മാധ്യമങ്ങളിലും കല്യാണക്കുറി വൈറല്‍ ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha