കരടിയുമായി ഒരു മുഖാമുഖം
കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ മാര്‍ക്ക് വൈറ്റും അവന്റെ 14-കാരനായ സുഹൃത്ത് ഡവിന്‍ ഗ്രാനൗവുമായി വേട്ടയ്ക്ക് പോയത് ആണ്. ബോണി വില്ലിലാണ് അവര്‍ വേട്ടയ്ക്കിറങ്ങിയത്. ഉയരമുള്ള മരത്തിന് മുകളില്‍ ചേര്‍ത്ത് വച്ച് കെട്ടിയ പ്ലാറ്റുഫോമുകളില്‍ നിന്ന് കൊണ്ടാണ് അവരുടെ വേട്ട.
അപ്പോഴാണ് ഒരു കാട്ടുപന്നി രണ്ടു കരടികുഞ്ഞുങ്ങളെ ഓടിച്ചു കൊണ്ട് വരുന്നത് അവര്‍ കണ്ടത്. ആ സമയത്ത് ഡവിന്‍ എന്ന കൗമാരക്കാരന്‍ മരത്തിനു മുകളില്‍ കെട്ടിയുണ്ടാക്കിയ പ്ലാറ്റ്ഫോമിലും, മാര്‍ക്ക് വൈറ്റ് നിലത്തുമായിരുന്നു. കാട്ടുപന്നി ഓടിച്ചു കൊണ്ട് വന്ന കരടിക്കുട്ടികളില്‍ ഒരെണ്ണം അതില്‍ നിന്നും രക്ഷപ്പെടാനായി ഓടിക്കയറിയത് ഡവിന്റെ പ്ലാറ്റ്ഫോം വച്ച് കെട്ടിയിരുന്ന മരത്തിലേക്കായിരുന്നു. അവന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെയായി.താന്‍ ആലില പോലെ വിറയ്ക്കുക ആയിരുന്നു എന്നാണു ഡാവിന്‍ പിന്നീട് പറഞ്ഞത്.
ഈ വേട്ടപ്പരിപാടിയുമായി ഇറങ്ങുന്നതിനു മുന്‍പ് മാര്‍ക്ക്, ഡവിന് ചില നിര്‍ദേശങ്ങള്‍ ഒക്കെ നല്‍കിയിരുന്നു. വേട്ടയ്ക്കിടയില്‍ എങ്ങാനും വല്ല കരടിയുടെ മുന്‍പില്‍ പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവനോടു പറഞ്ഞിരുന്നു. ഏതായാലും പറഞ്ഞത് പോലെ കരടിയുടെ മുന്‍പില്‍ പെടുക തന്നെ ചെയ്തു.
ഡവിന്‍ ഇരിക്കുന്ന പ്ലാറ്റ്ഫോം ഉള്ള മരത്തിലേക്കാണ് കരടിക്കുഞ്ഞ് വലിഞ്ഞു കയറുന്നത് എന്ന് കണ്ട മാര്‍ക്കിന്റെ ഉള്ളൊന്നു കാളി. അയാള്‍ താഴെ നിന്ന് ചില ചെറിയ ശബ്ദങ്ങള്‍ ഒക്കെ ഉണ്ടാക്കി കരടിയുടെ ശ്രദ്ധ തിരിക്കാനും ശ്രമിച്ചു നോക്കി. അതൊന്നും പക്ഷെ ഫലിച്ചില്ല. മുകളിലിരുന്ന് കൊണ്ട് ഡവിന്‍, മാര്‍ക്കിനെ നോക്കി. അനങ്ങരുതെന്ന് മാര്‍ക്ക് സൂചന നല്‍കി. അത് കൊണ്ട് തന്നാല്‍ ആവും വിധം ചലനമില്ലാതെ ഇരിക്കാന്‍ താന്‍ ശ്രമിച്ചുവെന്ന് ഡവന്‍ പിന്നീട് പറഞ്ഞു.
അങ്ങനെ ഒരാള്‍ അവിടെ ഉണ്ടെന്ന് കരടിക്ക് തോന്നിയാലല്ലേ അത് എന്തെങ്കിലും ചെയ്യാന്‍ തുനിയുകയുള്ളൂ, അപ്പോള്‍ അങ്ങനെ ഒരാള്‍ അവിടെ ഇല്ലെന്ന് തോന്നുംവിധം അനക്കമില്ലാതെ ഇരിക്കാം എന്ന ചിന്ത ആയിരുന്നു അപ്പോള്‍ മനസ്സിലൂടെ പൊയ്‌ക്കൊണ്ടിരുന്നതന്നൊണ് ഡവിന്‍ പിന്നീട് പറഞ്ഞത്.
താഴത്ത് നിന്നുകൊണ്ട് ഡവിനെയും കരടിയെയും നോക്കിക്കൊണ്ടിരുന്ന മാര്‍ക്ക് കണ്ടു...ഡവിന്റെ മുഖത്ത് യാതൊരു ഭാവഭേദങ്ങളും ഇല്ല. ഒരു വികാരവും അവന്‍ പ്രകടിപ്പിയ്ക്കുന്നില്ല. ഭയമോ,ആശ്ചര്യമോ കൗതുകമോ അങ്ങനെ ഒന്നും അവന്റെ മുഖത്ത് വരുന്നേ ഉണ്ടായിരുന്നില്ല. കല്ല് പോലെ ഇരിക്കയായിരുന്നു അവന്‍. അതു തന്നെയാണ് അവനോടു ചെയ്യാന്‍ ആവശ്യപ്പെട്ടതും എന്ന് മാര്‍ക്ക് പറയുന്നു.
മരത്തിലൂടെ മുകളിലേയ്ക്കു കയറിയ കരടി പ്ലാറ്റ്ഫോമിന്റെ അടുക്കല്‍ എത്തിയപ്പോള്‍ കയറ്റം ഒന്ന് നിര്‍ത്തി, ചുറ്റുപാട് ഒന്ന് നിരീക്ഷിച്ചു. അവിടെ ഇരിക്കുന്ന ഡവിനെ ഒന്ന് മണത്തു നോക്കുകയും ചെയ്തു. പ്രാണനും കൈയ്യില്‍ പിടിച്ചാണെങ്കിലും ഞാന്‍ ഇവിടെ ഇല്ലല്ലോ എന്ന മട്ടില്‍ തന്നെ ഡാവിന്‍ ഇരുന്നു. ഒടുവില്‍ താഴേക്ക് നോക്കി, കാട്ടുപന്നി അവിടെങ്ങും ഇല്ലെന്ന് ഉറപ്പു വരുത്തിയ കരടി താഴെ ഇറങ്ങി അമ്മക്കരടിയുടെ കൂടെ പോകുകയും ചെയ്തു. ഒരു 40 സെക്കന്‍ഡ് സമയത്തോളം മാത്രമേ കരടി ആ പ്ലാറ്റഫോമിന് അടുത്ത് ഉണ്ടായിരുന്നുള്ളൂ, പക്ഷെ 40 സെക്കന്റ് എന്ന് പറയുന്നതിന് ഒരുപാട് നീളമുണ്ടെന്ന് അന്നാണ് ഡവിനു മനസ്സിലായത്.
ബെയര്‍ സേഫ്റ്റി ആന്‍ഡ് മോര്‍ എന്ന സംഘടനയുടെ സ്ഥാപകനായ കിം റ്റീച്ചനെര്‍ പറയുന്നത് ഇപ്രകാരം വന്യ മൃഗങ്ങളോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളുമൊന്നും ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കണം എന്നാണ്. ഇതൊക്കെ ചിലരെ അലോസരപ്പെടുത്തുകയും വേദനിപ്പിയ്ക്കുകയും ചെയ്യുമെന്നാണ്.
അങ്ങേയറ്റം പരിഭ്രമിച്ച ഒരു നിമിഷമായിരുന്നു ഏതെങ്കിലും ജീവിതത്തില്‍ ഒരിക്കലും, മനസ്സില്‍ നിന്നും മായാത്ത ഒരു അനുഭവമാണ് മാര്‍ക്കിനും ഡവിനും അത്. അത്‌കൊണ്ട് തന്നെ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് അവര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha