കാറ്റ് കൊള്ളാനെത്തിയതാണോ, കാപ്പി കുടിക്കാന്‍ എത്തിയതാണോ...റസ്റ്ററന്റിലെ ഫാനില്‍ ചുറ്റിയൊരു പാമ്പ്!
അമേരിക്കയിലെ ടെക്‌സസിലെ ഒരു റസ്റ്ററന്റില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയര്‍ അവരോടൊപ്പം ആ റസ്റ്ററന്റില്‍ അപ്പോള്‍ ഉണ്ടായിരുന്ന ഒരു വിശിഷ്ടാതിഥിയുടെ ഫോട്ടോകളേ എടുത്തുള്ളൂ, ഒപ്പം നിന്ന് സെല്‍ഫി എടുക്കാനൊന്നും ആരും താല്പര്യം കാണിച്ചില്ല!
ടെക്‌സസിലെ വാകൊ പട്ടണത്തിലുള്ള ബാക്‌യാര്‍ഡ് ബാര്‍ ആന്‍ഡ് ഗ്രില്‍ റസ്റ്ററന്റില്‍ എത്തിയവരെ ഞെട്ടിച്ചത് ഒരു പാമ്പ് ആയിരുന്നു. ആഹാരം കഴിച്ചു കൊണ്ടിരുന്നവരുടെ തലയ്ക്ക് മുകളിലായി കറങ്ങി കൊണ്ടിരുന്ന ഒരു ഫാനില്‍ ആയിരുന്നു ചിക്കന്‍ സ്‌നേ്ക് എന്ന പേരില്‍ അറിയപ്പെടുന്ന പാമ്പിനെ കണ്ടത്.
റസ്റ്ററന്റില്‍ എത്തിയ എമിയും കുടുംബവും ഭക്ഷണത്തിനിരിക്കവേയാണ് ഫാനില്‍ ചുറ്റിക്കിടക്കുന്ന ഒരു പാമ്പിനെ അവരുടെ ഡാഡി കണ്ടത്. അതോടെ റസ്റ്ററന്റില്‍ ആകെ ഭീതിയും ബഹളവുമായി. അവിടത്തെ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ പാമ്പിനെ പിടിയ്ക്കാനായി മുന്നിട്ടിറങ്ങി. ഒരാള്‍ ഒരു ചൂലുമായി കാത്തു നില്‍ക്കവേ മറ്റൊരാള്‍ പതിയെ കൈ കൊണ്ട് ഫാന്‍ ചുറ്റിയ്ക്കുന്നു.
ചുറ്റും നില്‍ക്കുന്ന ആള്‍ക്കാരുടെ ബഹളങ്ങള്‍ക്കിടെ പാമ്പ് താഴേയ്ക്ക് തല നീട്ടുന്നു. പിടിക്ക് അതിന്റെ തലയ്ക്ക് എന്ന് ആരോ വിളിച്ചു പറയുന്നതും കേള്‍ക്കാം.ഏതായാലും അല്‍പ സമയത്തിന് ശേഷം അയാള്‍ക്ക് പാമ്പിന്റെ തലയില്‍ പിടിത്തം കിട്ടി.അയാള്‍ അതിനെ ഫാനില്‍ നിന്നും വലിച്ചെടുത്തു. അതോടെ ചുറ്റുമുള്ളവരുടെ ആരവം ഉച്ചസ്ഥായിയില്‍ ആയി. അതിനെ പിടിയ്ക്കവേ അയാള്‍ക്കൊരു കടി കിട്ടി എന്നും പറയുന്നുണ്ട്. ഏതായാലും ആള്‍ക്ക് ജീവാപായം ഒന്നും ഉണ്ടായില്ല.
വിഷം ഇല്ലാത്ത ഇനത്തില്‍ പെടുന്ന പാമ്പാണ് അതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് എമി പറഞ്ഞത്. എപ്പോഴാണ് പാമ്പ് ഫാനിന്റെ മുകളില്‍ കയറി പറ്റിയതെന്നോ അവിടെ എങ്ങനെ എത്തപ്പെട്ടുവെന്നോ ആര്‍ക്കും മനസ്സിലായിട്ടില്ല.
https://www.facebook.com/Malayalivartha