ചൈനക്കാരി പെണ്ണിന് കൊച്ചിയില്‍ മിന്നുകെട്ട്!
ജര്‍മ്മനിയില്‍ ജോലിചെയ്യവേ പരിചയപ്പെട്ടവരാണ് ഹരികൃഷ്ണനും ഗ്വയ്‌സെന്‍ ചാങ്ങും. ചൈനയിലെ ഗ്വാംഡോഗ് പ്രവിശ്യയിലെ ചെങ് സ്‌കി ചാങ്ങിന്റെയും, മെയ്‌ഫെങ്ങ് താങ്ങിന്റെയും മകളാണ് ഗ്വയ്‌സെന്‍.
ഇരുവര്‍ക്കും ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്ന സാമ്യത്തേക്കാള്‍, ദേശവും ഭാഷയും സംസ്‌കാരവും എല്ലാം വിഭിന്നങ്ങളാണെന്ന വ്യത്യസ്തതകളാണ് ഇരുവര്‍ക്കുമിടയില്‍ കൂടുതലുള്ളത്.
എന്നാല്‍ ആ പരിചയം ഒരു ഹൃദയബന്ധത്തിലേക്ക് വളരാന്‍ അവയൊന്നും തടസ്സമായില്ല.തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെയാണ് വെള്ളൂര്‍ കാരിക്കോട് അഞ്ജലിയില്‍ സുകുമാരന്‍ നായര്‍- ശകുന്തള ദമ്പതികളുടെ മകന്‍ എ.എസ്. ഹരികൃഷ്ണന്‍, ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമല്ല, ചൈനയില്‍ നിന്ന് എത്തിയ പതിനാലംഗസംഘത്തേയും കൂടി സാക്ഷി നിര്‍ത്തി ഇന്നലെ കൊച്ചിയില്‍ വച്ച് തന്റെ ചൈനീസ് പ്രണയിനിക്ക് മംഗല്യഹാരം അണിയിച്ചത്.
https://www.facebook.com/Malayalivartha