മരത്തിന്റെ കറയില്‍ വാല്‍ ഒട്ടിപ്പിടിച്ചതിനാല്‍ അനങ്ങാനാകാതെ മരത്തില്‍ പറ്റിചേര്‍ന്നിരുന്ന 6 അണ്ണാന്‍ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
അമേരിക്കയിലെ നെബ്രാസ്‌കാ പ്രവശ്യയില്‍ ഒരു മരത്തില്‍ വാലുകള്‍ തമ്മില്‍ കുരുങ്ങിയ നിലയില്‍ ഒട്ടിപ്പിടിച്ചിരുന്ന 6 അണ്ണാനെ രക്ഷപ്പെടുത്തി. തന്റെ പറമ്പില്‍ നിന്നും അണ്ണാനുകള്‍ വല്ലാത്ത രീതിയില്‍ നിലവിളിക്കുന്നത് കേട്ടാണ് ക്രെയ്ഗ് ലുട്ട്മാന്‍ പുറത്തേക്കിറങ്ങിയത്. അവിടെ കാഴ്ച കണ്ട ക്രൈഗിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 8 ആഴ്ചയോളം പ്രായമുള്ള 6 അണ്ണാന്‍ കുഞ്ഞുങ്ങള്‍ പിന്‍ഭാഗം ഒട്ടിച്ചേര്‍ന്ന നിലയില്‍ വാലുകള്‍ കുരുങ്ങി ഒരു പൈന്‍ മരത്തില്‍ അനങ്ങാനാവാതെ ഇരിക്കുകയായിരുന്നു.
വടംവലി മത്സരത്തില്‍ സംഭവിക്കുന്നത് പോലെ അവ ആറും അവരവരുടെ വശങ്ങളിലേക്ക് വലിക്കുകയായിരുന്നു.അദ്ദേഹം ഉടന്‍ തന്നെ നെബ്രാസ്‌ക ഹുമൈന്‍ സൊസൈറ്റിയെ വിവരം അറിയിച്ചു.അവരുടെ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി അണ്ണാന്‍കുഞ്ഞുങ്ങള്‍ക്ക് അനസ്‌തേഷ്യ നല്‍കി. അവരെ നന്നായി മൂടി വച്ചതിനു ശേഷം സാധാരണ എണ്ണ പുരട്ടി സാവധാനം ഓരോ അണ്ണന്റേയും വാലുകള്‍ വേര്‍പെടുത്തി എടുത്തു. അത് പൂര്‍ത്തീകരിക്കാന്‍ ഏകദേശം ഒരു മണിക്കൂറോളം സമയം എടുത്തു. പിന്നീട് അവയെ നെബ്രാസ്‌ക വൈല്‍ഡ് ലൈഫ് റിഹാബ് ഇന്‍കോര്‍പറേറ്റഡില്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്.
മരത്തിന്റെ കറയില്‍ ഒട്ടിപ്പിടിച്ച് പോയതിനാലാണ് അവയ്ക്കു അനങ്ങാന്‍ കഴിയാതെ വന്നതെന്നും അതിനാല്‍ തന്നെ അവയില്‍ ചിലതിന്റെ വാലിന് കേടുകള്‍ വന്നിട്ടുണ്ടെന്നും ആ ഭാഗം ശസ്ത്രക്രിയ ചെയ്തു നീക്കം ചെയ്യാനേ ഇനി പറ്റുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.പിന്നീട് അവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുമെന്നും അവര്‍ പറഞ്ഞു.
ഇത് ആദ്യമായിട്ടല്ല ഹുമൈന്‍ സൊസൈറ്റി ഇത്തരം കേസ് കൈകാര്യം ചെയ്യുന്നതത്രെ. കഴിഞ്ഞ വര്‍ഷം മെയ്ന്‍ എന്ന സ്ഥലത്തും നാല് അണ്ണാന്‍ കുഞ്ഞുങ്ങള്‍ ഇതേ സ്ഥിതിയില്‍ കാണപ്പെട്ടിരുന്നു.അവയെയും സൊസൈറ്റിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് രക്ഷപ്പെടുത്തിയതത്രെ.
https://www.facebook.com/Malayalivartha