ഒന്നരക്കോടി രൂപയുടെ കാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ യുവാവ് മുടക്കിയത് 16 ലക്ഷം രൂപ!
സ്വന്തം വണ്ടിയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കാനായി,വാങ്ങുന്ന വണ്ടികള്‍ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പലരും വാരിയെറിയുന്നത് ലക്ഷങ്ങളാണ്. പിന്നെ മറ്റ് ചിലരുണ്ട്. ഭാഗ്യ നമ്പര്‍ എന്ന പേരില്‍ ലക്ഷങ്ങള്‍ മുടക്കും. അത്തരത്തില്‍ ഒരു നമ്പര്‍ കിട്ടാന്‍ യുവാവ് മുടക്കിയ തുകയാണ് ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചാ വിഷയം.
ജയ്പൂരില്‍ നിന്നുള്ള രാഹുല്‍ തനേജയാണ് തന്റെ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 16 ലക്ഷം രൂപ മുടക്കിയത്. പുതിയതായി വാങ്ങിയ ജാഗ്വര്‍ എക്സ്ജെ എല്ലിനുവേണ്ടിയാണ് ഇത്രയും തുക ചെലവിട്ടത്.
ഫാന്‍സി നമ്പറായ '1' ലഭിക്കാനായിരുന്നു ഈ 37-വയസ്സുകാരന്റെ ശ്രമം. ജയ്പൂര്‍ ആര്‍ടിഒ ഓഫീസില്‍ നമ്പര്‍ റജിസ്ട്രേഷന് ചിലവഴിച്ച എക്കാലത്തെയും വലിയ തുകയാണിത്.
ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന രാഹുല്‍ മാര്‍ച്ച് 25-നാണ് 1.50 കോടി ചിലവാക്കി ജാഗ്വര്‍ വാങ്ങിയത്. പക്ഷേ ഇഷ്ട നമ്പറായ 'ആര്‍ജെ 45 സിജി 0001' ലഭിക്കാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് ഒന്നരമാസത്തോളം സമയമാണ്.
തനേജയുടെ എല്ലാ വാഹനങ്ങളുടെയും നമ്പര്‍ '001' ആണെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറിലുമുണ്ട് അഞ്ചു ഒന്നുകള്‍.
https://www.facebook.com/Malayalivartha